Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവണയല്ല പാത്രമാണ്‌ പ്രശ്‌നമെന്ന്‌ സുധാകരന്‍

G.Sudhakaranവടകര: അരവണ ടിന്നില്‍ വാങ്ങണമെന്നും കയ്യില്‍ വാങ്ങരുതെന്നും ആരെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന്‌ ദേവസ്വം മന്ത്രി ജി. സുധാകരന്‍.

വടകരയില്‍ ഒഞ്ചിയം സര്‍വ്വീസ് സഹകരണ ബാങ്ക്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ മന്ത്രി അരവണപ്രശ്‌നത്തിലേയ്‌ക്ക്‌ കടന്നത്‌.

അരവണ ഇഷ്‌‌ടംപോലെയുണ്ട്‌. ടിന്നില്ലെന്നതാണ്‌ പ്രശ്‌നം. ആനയെ വാങ്ങി പക്ഷേ കെട്ടാന്‍ ചങ്ങലയില്ലെന്ന്‌ പറയുന്നതുപോലെയാണ്‌ അരവണ പ്രശ്‌നം. അടപ്പുള്ള ചെറിയ പാത്രം കൊണ്ടുവന്നാല്‍ ഇഷ്ടം പോലെ അരവണ കിട്ടും.

പ്രസാദം ഇലയില്‍വച്ച്‌ കയ്യിലാണ്‌ കൊടുക്കേണ്ടത്‌. അങ്ങനെ നല്‍കുന്ന തിരുമേനിമാര്‍ മോശക്കാരാണെന്ന്‌ പറയാന്‍ പറ്റുമോ. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചപ്പോള്‍ അതും കുറ്റമായെന്നതാണ്‌ ഇപ്പോഴത്തെ അവസ്ഥ- സുധാകരന്‍ പറഞ്ഞു.

അരവണ വിതരണം അവതാളത്തിലായിട്ടില്ല മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്‌ കണ്ട്‌ അരണകളാണ്‌ അവതാളത്തിലായത്‌. അരവണയുടെ കാര്യത്തില്‍ സര്‍ക്കാറിന്‌ ഇതില്‍ക്കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.

ശബരിമലയില്‍ ഒരുപാട്‌ കാര്യങ്ങള്‍ ചെയ്‌തു. അതില്‍ ചിലതൊക്കെ പ്രശ്‌നമായിട്ടുണ്ടെന്ന്‌ തുറന്ന്‌ പറയാന്‍ മടിയില്ല. ഉള്ളകാര്യങ്ങള്‍ ജനങ്ങളോട്‌ തുറന്ന്‌ പറയുകയാണ്‌ വേണ്ടത്‌. ഇല്ലെങ്കില്‍ ജനം ഗോപിവരച്ച്‌ വീട്ടില്‍ കൊണ്ടിരുത്തും- മന്ത്രിപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+