ചന്ദ്രചൂഡനെതിരെ ദേശാഭിമാനിയും
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനത്തിനു പുറമെ ടി ജെ ചന്ദ്രചൂഡന് പാര്‍ട്ടി പത്രം വക പരിഹാസവും.
തിങ്കളാഴ്ചത്തെ പത്രത്തിന്റെ എഡിറ്റ് പേജില്‍ ശതമന്യു എഴുതിയ പ്രതിവാര കോളത്തിലാണ് ചന്ദ്രചൂഡനെ അതിരൂക്ഷമായി പരിഹസിക്കുന്നത്. എല്ലില്ലാത്ത നാക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ഗര്‍ഭപാത്രം വരെ വാടകയ്ക്ക് കൊടുക്കുന്ന കാലത്ത് നാക്കും വാടകയ്ക്ക് കൊടുക്കുകയാണെന്നും പറഞ്ഞ് തുടങ്ങുന്ന ആക്ഷേപം, നിശിതമായ പരിഹാസമായാണ് പിന്നീട് മുന്നേറുന്നത്.
നാക്ക് അല്‍പം ഔട്ട് സ്പോക്കണണെന്നു പറയുന്നത് വെറുതെ, ആലോചിച്ചതേ പറയാറുളളൂ, മൂന്നും നാലും ഏഴു പേരോടേ കൂറു വേണ്ടതുളളൂ, വിപ്ലവം, ഇടതുപക്ഷ പ്രസ്ഥാനം എന്നൊക്കെ ഇടയ്ക്കിടെ വിളിച്ചു പറയുന്നതിന്റെ പേരില്‍ യാത്രകളും ടിവി അഭിമുഖങ്ങളും തരപ്പെടും, എന്നിങ്ങനെ മുന്നേറുന്ന വിമര്‍ശനം അവിടം കൊണ്ടും നിര്‍ത്തുന്നില്ല.
ചന്ദ്രചൂഡന് ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പാണെന്നും, യേശുദാസിനെ അതിശയിപ്പിക്കുന്ന ശബ്ദമാധുരിയാണെന്നും മനോമോഹനെക്കാള്‍ വിനയാന്വിതനാണെന്നും പത്രം ന്യൂനോക്തിയില്‍ കളിയാക്കുന്നു.
ആര്യനാട് സീറ്റില്‍ തോറ്റതു കാരണം മന്ത്രിയാകാന്‍ കഴിയാത്തതിലുളള വിഷമമാണ് ചന്ദ്രചൂഡനെന്നും വ്യംഗ്യമുണ്ട്. വിവാദമായ വീരേന്ദ്രകുമാര്‍ ചന്ദ്രചൂഡന്‍ കൂടിക്കാഴ്ചയും നാക്കു വാടകയ്ക്കെടുക്കാന്‍ ആള്‍ക്കാര്‍ വരുന്നുണ്ടെന്ന വാചകത്തിലൂടെ പരാമര്‍ശിക്കപ്പെടുന്നുണ്ട്.
ആരും ശ്രദ്ധിക്കാത്തപ്പോള്‍ പുരപ്പുറത്തു കയറി നീട്ടിക്കൂവുകയാണ് ആര്‍എസ് പി നേതാവ് ചെയ്യുന്നതെന്ന് പത്രം പരിഹസിക്കുന്നു. എല്ലാം കഴിഞ്ഞ് വിശാലതാല്‍പര്യം, ഐക്യം എന്നീ പദങ്ങളുടെ ബലത്തില്‍ വീണ്ടും ചന്ദ്രചൂഡന് സുഖസുഭിക്ഷമായി ജീവിക്കാമെന്നും ദേശാഭിമാനി കളിയാക്കുന്നു.
ഘടകകക്ഷി നേതാക്കളുടെ അതിരുവിട്ട വിമര്‍ശനത്തെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ടെന്നതിന്റെ സൂചനയാണ് പിണറായിയുടെ കോഴിക്കോട് പ്രസംഗവും തൊട്ടു പിന്നാലെ വന്ന ദേശാഭിമാനി ലേഖനവും.
തങ്ങള്‍ക്ക് ആരുടെയും സൗജന്യം വേണ്ടെന്ന് പിണറായി ഘടകകക്ഷി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിന് തങ്ങളില്‍ നിന്നും ഒരു സൗജന്യവും പ്രതീക്ഷിക്കേണ്ടെന്ന അര്‍ത്ഥവും ഉണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.












Click it and Unblock the Notifications