കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസുകളിലെ അശുദ്ധ രഹസ്യം

  • By Staff
Google Oneindia Malayalam News

Hand washസിംഗപ്പൂര്‍: ഇതാ സിംഗപ്പൂരിലെ പൊതു കക്കൂസുകളില്‍ നിന്നും ഒരു അശുദ്ധ രഹസ്യം പുറത്തുവന്നിരിക്കുന്നു. കാര്യം മറ്റൊന്നുമല്ല കക്കൂസുകള്‍ ഉപയോഗിക്കുന്നവരില്‍ പത്തുശതമാനം പേരും സ്ഥലം വിടുന്നതിന്‌ മുമ്പ്‌ കൈകള്‍ കഴുകുന്നില്ലത്രേ.

കക്കൂസിലെ ശുചിത്വത്തെക്കുറിച്ച്‌ അറിയാന്‍ നടത്തിയ ഒരു നിരീക്ഷണത്തിലാണ്‌ ഇക്കാര്യം അറിഞ്ഞത്‌. കക്കൂസുകള്‍ ഉപയോഗിച്ച 792 പേരില്‍ 75 പേരും കാര്യം സാധിച്ചശേഷം കൈകള്‍ വൃത്തിയാക്കാതെയാണത്രേ പുറത്തുവരുന്നത്‌.

ഇത്തരക്കാരില്‍ സ്‌ത്രീപുരുഷനഭേദമെന്യേ വൈറ്റ്‌ കോളര്‍ ജോലിക്കാരും, ഭക്ഷണം നിര്‍മ്മിക്കുന്നവരും, വീട്ടമ്മമാരും, വിദ്യര്‍ത്ഥികളും എന്നുവേണ്ട പലവിഭാഗക്കാരും ഉണ്ടത്രേ. പലരും പറഞ്ഞത്‌ മൂത്രമൊഴിക്കാന്‍ വേണ്ടിമാത്രമാണ്‌ കക്കൂസില്‍ പോകുന്നതെങ്കില്‍ തങ്ങള്‍ കൈകള്‍ കഴുകാറില്ലെന്നും മറ്റെന്തെങ്കിലും വലിയ കാര്യം ചെയ്‌തുകഴിഞ്ഞാല്‍ മാത്രമേ തങ്ങല്‍ കൈകളുകാറുള്ളുവെന്നുമാണ്‌.

കൈകഴുകാതിരിക്കാനുള്ള മറ്റുകാരണങ്ങള്‍ എന്തൊക്കെയാണെന്ന്‌ അറിയേണ്ടേ. കക്കൂസുകളില്‍ സ്ഥാപിച്ചിരിക്കുന്ന താനേപ്രവര്‍ത്തിക്കുന്ന( ഓട്ടോമാറ്റിക്‌) പൈപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പലര്‍ക്കും അറിയില്ല. ചിലര്‍ക്ക്‌ കൈകഴുകാന്‍ സമയമില്ല, മറ്റുചിലര്‍ക്കാകട്ടെ കക്കൂസില്‍ കീടാണുക്കളുണ്ടാകുമെന്ന്‌ അറിയുകപോലുമില്ല.

എന്നാല്‍ കൈകഴുകുന്നവരെല്ലാം വൃത്തിയുള്ളവരാണെന്ന്‌ കരുതരുത്‌, മറിച്ച്‌ പലരും കൈകള്‍ വേണ്ടത്രയും വൃത്തിയാക്കുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്‌. കൈകഴുകുന്ന 717 പേരില്‍ 134 പേര്‍ മാത്രമാണ്‌ സോപ്പ്‌ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുന്നത്‌, 66 പേര്‍ ഒരു കൈമാത്രമാണ്‌ കഴുകുന്നത്‌.

കക്കൂസില്‍ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്തുന്നതിനായി സിംഗപ്പൂരിലെ റെസ്റ്റ്‌റൂം അസോസിയേഷന്‍ സ്‌കൂളുകളിലെയും മറ്റു പൊതു സ്ഥലങ്ങളിലെയും കക്കൂസുകളില്‍ രണ്ടായിരത്തോളം പോസ്‌റ്ററുകള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. ഇതിനായി 2008ല്‍ റോഡ്‌ഷോകളും മറ്റും നടത്താനും അസോസിയേഷന്‌ പരിപാടിയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X