ഇരുപത്തിയാറ് വയസ്സിനുള്ളില്‍ പത്ത് ഭര്‍ത്താക്കന്മാര്‍!
മിയാമി: ഇരുപത്തിയാറ് വയസ്സിനിടയില്‍ പത്തു ഭര്‍ത്താക്കന്മാര്‍ക്കൊപ്പം ഹണിമൂണ്‍ ആഘോഷിച്ചതായിക്കണ്ടെത്തിയ ഫ്‌ലോറിഡക്കാരിയ്‌ക്കെതിരെ കേസെടുത്തു.
2002നും 2006നുമിടയല്‍ പത്തുപുരുഷന്മാരെ തുടര്‍ച്ചയായി വിവാഹം ചെയ്‌ത യൂണിക് ലോപ്പസാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായിരിക്കുന്നത്. ഇവരുടെ അതേപേരിലും ജനനത്തിയതിയിലും ഏഴ് അധികം വിവാഹങ്ങള്‍ ചെയ്‌തിരിക്കുന്നതായാണ് ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
ഒരാളുമായും വിവാഹമോചനം നടത്താതെയാണ് ലോപ്പസ് പത്തുപേരെയും വിവാഹം ചെയ്‌തിരിക്കുന്നത്. നിലവില്‍ പത്തുപേരും ഇവരുടെ ഭര്‍ത്താക്കന്മാരാണ്. ക്യൂബയില്‍ നിന്നും 2002ലാണ് ലോപസ് തെക്കന്‍ ഫ്‌ലോറിഡയിലേയ്‌ക്ക് നിമയപരമായ കുടിയേറ്റം നടത്തിയത്.
ഇവര്‍ വിവാഹം ചെയ്‌തവരില്‍ ഒരാള്‍ പോലും നിയപരമായ വസതികളുള്ളവരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലത്രേ. വിവാഹംവഴി യുഎസിലേയ്‌ക്ക് സുഗമമായി കുടിയേറ്റം നടത്തിയതിന്റെ പേരില്‍ ഭര്‍ത്താക്കന്മാരില്‍ നിന്നെല്ലാം ഇവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്നും വീണ്ടും ഇക്കാര്യം പറഞ്ഞ് പണം ചോദിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
പണം നല്‍കിയില്ലെങ്കില്‍ അവരുടെ കഥപുറത്തുപറഞ്ഞ് മാനക്കേടുണ്ടാക്കുമെന്നാണത്രേ ഇവര്‍ ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്തുന്നത്. സംഭവം കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ ലോപ്പസിനെ 18000 യുഎസ് ഡോളറിന്റെ ജാമ്യത്തില്‍ പുറത്തുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications