Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫും മേരിയുമാണോ? എന്നാല്‍ താമസം സൗജന്യം

Holy familyലണ്ടന്‍: ക്രിസ്‌മസ്‌ പ്രമാണിച്ച്‌ ബ്രിട്ടനിലെ ഒരു ഹോട്ടല്‍ ശൃംഗല ജോസഫുമാര്‍ക്കും മേരിമാര്‍ക്കും സൗജന്യം താമസസൗകര്യമൊരുക്കുന്നു.

നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ച മേരിയും ഭര്‍ത്താവ്‌ ജോസഫും ഒരു താമസസ്ഥലത്തിന്‌ വേണ്ടി കഷ്ടപ്പെട്ടതിന്റെ ഓര്‍മ്മപുതുക്കാനും ആ അനുഭവത്തില്‍ വേദനരേഖപ്പെടുത്താനും വേണ്ടിയാണ്‌ ഹോട്ടല്‍ ശൃംഗല ജോസഫെന്നും മേരിയെന്നും പേരുള്ള ദമ്പതിമാര്‍ക്കായി സൗജന്യം താമസത്തിന്‌ സൗകര്യം നല്‍കുന്നത്‌.

ഇതിനകം തന്നെ മുപ്പതോളം ജോസഫുമാരും മേരിമാരും ഇത്തരത്തില്‍ സൗജന്യതാമസത്തിനായി പേര്‌ രജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞുവെന്ന്‌ ഹോട്ടല്‍ വക്താവ്‌ ഷക്കീല അഹമ്മദ്‌ പറഞ്ഞു. വെറുതെ കയറിച്ചെന്ന്‌ ജോസഫും മേരിയുമാണെന്ന്‌ പറഞ്ഞാല്‍ കാര്യം സാധിക്കില്ല മറിച്ച്‌ പേരുകള്‍ തെളിയിക്കുന്നതിനായി വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്‌.

മാത്രമല്ല ദീര്‍ഘകാലബന്ധമുള്ളവരാണ്‌ രണ്ടുപേരുമെന്ന്‌ ഹോട്ടുലുകാര്‍ക്ക്‌ ബോധ്യപ്പെടുകയും വേണം. അതായത്‌ സൗജന്യമായി താമസിക്കാന്‍ ഒരു മേരിയേയോ ഒരു ജോസഫിനെയോ തപ്പിപ്പിടിച്ചിട്ട്‌ കാര്യമില്ലെന്നര്‍ത്ഥം.

ഹോട്ടലുകാര്‍ പറയുന്ന കാര്യങ്ങളൊക്കെ സമ്മതമാണെങ്കില്‍ രണ്ട്‌ മുതിര്‍ന്നവര്‍ക്കും രണ്ട്‌ കുട്ടികള്‍ക്കും ഒരു രാത്രി ഹോട്ടലില്‍ സൗജന്യമായി താമസിക്കാം. ഇനി ജോസഫ്‌-മേരി കുടുംബത്തിന്‌ ഒരു കഴുതയുണ്ടെങ്കില്‍ അതിനെ കെട്ടിയിടാന്‍ പ്രത്യേക സ്ഥലം സജ്ജമാക്കുമെന്നും ഹോട്ടലുകാര്‍ തമാശയായി പറയുന്നു( യഥാര്‍ത്ഥ മേരിയും ജോസഫും കഴുതപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്‌).

ക്രിസ്‌മസിന്റെ തലേരാത്രിമുതല്‍ ജനുവരി 25വരെയുള്ള ദിവസങ്ങളിലാണ്‌ താമസസൗകര്യം ലഭ്യമാവുക. ദമ്പതിമാര്‍ക്ക്‌്‌ ഇ-മെയില്‍ മുഖാന്തിരവും സൗജന്യതാമസത്തിന്‌ പേര്‌ രജിസ്റ്റര്‍ചെയ്യാവുന്നതാണ്‌.

ബ്രിട്ടന്‍, അയര്‍ലന്റ്‌, സ്‌പെയിന്‍, എന്നിവിടങ്ങളില്‍ സ്ഥാപനങ്ങളുള്ള ട്രാവലോഡ്‌ജ്‌ എന്ന ഹോട്ടല്‍ ശൃംഗലയാണ്‌ തീര്‍ത്തും വ്യത്യസ്‌തമായ ഒരു ക്രിസ്‌മസ്‌ ഓഫര്‍ മുന്നോട്ട്‌ വച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+