കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎം ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഐടി രംഗത്തെ ഭീമനായ ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (ഐബിഎം) തങ്ങളുടെ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.

ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന ഐടി വിപണി മുന്നില്‍ കണ്ടാണ് ഐബിഎം തങ്ങളുടെ മാനവ വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നത്.

ബ്രിക് എന്ന് ചുരുക്കത്തിലറിയപ്പെടുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലായി 10,00,00 ത്തോളം ജീവനക്കാരാണ് ഐബിഎമ്മിന് നിലവില്‍ ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷമിത് 85,000 മായിരുന്നു.

2006ല്‍ മൂന്നര ലക്ഷം ജീവനക്കാരെയാണ് ലോകത്താകമാനമായി ഐബിഎം പുതുതായി എടുത്തത്.

2007ല്‍ ഇന്ത്യയില്‍ 11,000 ജീവനക്കാരെ പുതുതായി എടുത്തപ്പോള്‍ ചൈനയിലിത് 13,000മായിരുന്നു. പുതിയ ജീവനക്കാരുടെ നിയമന കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ചൈന മാത്രമാണ്,

ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള കണക്കുകള്‍ ഐബിഎം വക്താവായ എഡ്വേര്‍ഡ് ബാര്‍ബ്നി സ്ഥീരികരിച്ചിട്ടുണ്ട്. മാനവേശഷി വര്‍ദ്ധന സോഫ്റ്റ്വെയര്‍, ഔട്ട് സോഴ്സിംഗ് വിപണികളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് ബാര്‍ബ്നി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X