കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: ജോമോനെതിരെ അഭയയുടെ പിതാവ്‌

  • By Staff
Google Oneindia Malayalam News

Thomas Aikkarakunnelകൊച്ചി: അഭയ കേസിലെ ഹര്‍ജിക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ അഭയയുടെ പിതാവ്‌ തോമസ്‌ ഐക്കരക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

സിബിഐ അന്വേഷണം സംബന്ധിച്ച്‌ ജോമോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്നെയും കക്ഷിചേര്‍ക്കണമെന്നും ജോമോന്‍ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടുന്നത്‌ തടയണമെന്നും ആവശ്യപ്പെട്ടാണ്‌ തോമസ്‌ ഹൈക്കോടതിയിലെത്തിയിരിക്കുന്നത്‌.

ജസ്‌ററിസ്‌ ആര്‍ ബസന്ത്‌ ഹര്‍ജി ജനുവരി 7ലേക്ക്‌ മാറ്റി. ജോമോന്റെ വരുമാന ശ്രോതസ്സിനെക്കുറിച്ചും ബാങ്ക്‌ അക്കൗണ്ടുകളെക്കുറിച്ചും ഉന്നതതലഅന്വേഷണം നടത്തണമെന്നും തോമസ്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്‌പ്പെടുന്നു.

നാര്‍കോ അനാലിസിസ്‌ പരിശോധനാറിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്നാവശ്യപ്പെട്ട്‌ കീഴ്‌ക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭയയുടെ പിതാവിനെ കക്ഷി ചേര്‍ത്തത്‌ റദ്ദാക്കാന്‍ ജോമോന്‍ മറ്റൊരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ തന്നെയും കക്ഷിചേരാന്‍ അനുവദിക്കണമെന്നാണ്‌ തോമസിന്റെ ആവശ്യം.

അനാവശ്യവും ദുരുദ്ദേശപരവുമായ ഹര്‍ജികള്‍ നല്‍കുന്നതില്‍ നിന്ന്‌ ജോമോനെ വിലക്കണമെന്നും തോമസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പണവും വിലകുറച്ച പ്രശസ്‌തിയും ലക്ഷ്യമിട്ടാണ്‌ ജോമോന്റെ പ്രവര്‍ത്തനങ്ങല്‍. അഭയയുടെ കൊലപാതകത്തിന്റെ പേരില്‍ നല്ല തുക സമ്പാദിച്ചു.

പണപ്പിരിവ്‌ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എനിയ്‌ക്കെതിരെയും തിരിഞ്ഞു. അനാവശ്യ വ്യവഹാരത്തിന്റെ പേരില്‍ ജോമോന്റെ പക്കല്‍ നി്‌നനും 10,000 രൂപ കോടതിച്ചെലവ്‌ ഇടാക്കാന്‍ നേരത്തോ ഹൈക്കോടതി ഉത്തരവിട്ടിരുന്നതാണെന്നും തോമസ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍












വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X