സിപിഐ ശാഠ്യം അംഗീകരിച്ചു
തിരുവനന്തപുരം : മങ്ങിപ്പോയ പ്രതിച്ഛായ വീണ്ടെടുക്കാന്‍ സിപിഐ തട്ടിക്കൂട്ടിയ കിസാന്‍ശ്രീ പദ്ധതിയ്ക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഇത് സംബന്ധിച്ച് കൃഷിവകുപ്പ് തയ്യാറാക്കിയ ശിപാര്‍ശ മന്ത്രിസഭ തത്ത്വത്തില്‍ അംഗീകരിച്ചു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചതാണിത്. കര്‍ഷകരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടയ്ക്കാനും തീരുമാനമായി. എന്നാല്‍ തുകയെത്രയെന്ന കാര്യം തീരുമാനിച്ചിട്ടില്ല.
പ്രിമിയം തുക നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറിയെയും കാര്‍ഷികോത്പാദന കമ്മിഷണറെയും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ലിഡ ജേക്കബ് ഐഎഎസിനെ സര്‍ക്കാരിന്റെ ടെന്‍ഡര്‍ അഡ്വൈസറായി നിയമിക്കാനും തീരുമാനമായി.
![]()
![]()












Click it and Unblock the Notifications