പൊന്മുടി കൊടുക്കില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം : ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് പൊന്മുടി എസ്റ്റേറ്റ് വേണമെന്ന ഐഎസ്ആര്‍ഒയുടെ ആവശ്യം സംസ്ഥാന മന്ത്രിസഭ നിരാകരിച്ചു.
എന്നാല്‍ ഐഎസ്ആര്‍ഒയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഇതുവരെ വാശിപിടിച്ച പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തിലെ 25 ഏക്കര്‍ ഭൂമി വിട്ടുകൊടുക്കാനും മന്ത്രിസഭ തീരുമാനിച്ചു.
അടുത്ത സാമ്പത്തികവര്‍ഷത്തേയ്ക്കുളള 7605 കോടി രൂപയുടെ പദ്ധതി അടങ്കലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ശബരിമലയ്ക്കു സമീപം ആശുപത്രിയും മിനി തീയേറ്ററും നിര്‍മ്മിക്കാനുളള തീരുമാനവും അംഗീകരിച്ചിട്ടുണ്ട്. 25 കിടക്കകളുളള ആശുപത്രിയാണ് നിര്‍മ്മിക്കുന്നത്.
പുതുവര്‍ഷത്തിന് സര്‍ക്കാര്‍ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നു കിലോ അരി വീതം സൗജന്യമായി നല്‍കും. പുതിയ കെഎസ്ഇബി ചെയര്‍മാനായി രാജീവ് സദാനന്ദന്‍ ഐഎഎസിനെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി പ്രവര്‍ത്തനം അവസാനിപ്പിക്കാതിരിക്കാന്‍ എന്തു സഹായവും ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
![]()












Click it and Unblock the Notifications