സിപിഎം അക്രമത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെ സിപിഎമ്മുകാര്‍ അക്രമിച്ചുവെന്നാരോപണം.
ധര്‍മ്മടം പഞ്ചായത്തംഗം പി.ടി സുനില്‍ കുമാറിനു നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ സുനിലിനെ തലശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്നെ അക്രമച്ചത് സിപിഎമ്മുകാരണെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
ഒരു മാസം മുന്പ് സുനിലിന്റെ വീട് സിപിഎം പ്രവര്‍ത്തര്‍ അക്രമിച്ച് തകര്‍ത്തിരുന്നു. ഈ കേസില്‍ ഇതു വരെ ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ ആഭിമുഖ്യത്തില്‍ ശാന്തിയാത്ര നടത്തിയിരുന്നു.












Click it and Unblock the Notifications