കണ്ണൂരില്‍ കണ്ടുപോകരുതെന്ന് ഐജി,
കണ്ണൂര്‍ : ഗുണ്ടാ ആക്ടിന്റെ പരിധിയില്‍ പെടുത്തി ഒരു സിപിഎം പ്രവര്‍ത്തകനും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കി.
കണ്ണൂര്‍ റെയ്ഞ്ച് ഐജി ഹേമചന്ദ്രന്റേതാണ് ഉത്തരവ്. രണ്ടു പേരുടെ പേരിലും മൂന്നു വീതം അക്രമക്കേസുകളുണ്ട്.
തിരുവങ്ങാട് സ്റ്റീഫന്‍ മത്തായിയുടെ മകന്‍ സിപിഎം പ്രവര്‍ത്തകനായ ലെനിന്‍ ജേക്കബ്, തിരുവങ്ങാട് തലായിലെ സ്വാമിദാസിന്റെ മകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പി പി സുമിത്ത് എന്നിവര്‍ക്കാണ് വിലക്ക്. ഈ കാലാവധിക്കിടയില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ എസ് പിയുടെ അനുമതി വേണമെന്നാണ് നിയമം.
തലശേരിയില്‍ വീണ്ടും ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്നാണ് ഐജിയുടെ ഉത്തരവ്. ഈ വിലക്ക് ലംഘിച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പില്‍ അറസ്റ്റ് ചെയ്യാം. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
ഗുണ്ടാ ആക്ട് ഉപയോഗിച്ച് ക്രിമിനലുകളെ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ഇതാദ്യമായാണ്. സ്ഥിരം കുറ്റവാളികളെ ജില്ലയില്‍ പ്രവേശിക്കുന്നത് എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി റാങ്ക് മുതല്‍ മുകളിലുളളവര്‍ക്ക് നടപടിയെടുക്കാം. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണ്.












Click it and Unblock the Notifications