കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തിമാര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ അച്ഛനും മകനും

  • By Staff
Google Oneindia Malayalam News

Muraleedharan and karunakaran തിരുവനന്തപുരം: ഭക്തിമാര്‍ഗ്ഗത്തില്‍ രാഷ്ട്രീയം തടസ്സമാകില്ല, അതുകൊണ്ട്‌ തന്നെ ഇനി അച്ഛനൊപ്പമില്ലെന്ന്‌ പറഞ്ഞ മുരളീധരന്‍ അച്ഛന്‍ കൊടുത്ത ഇരുമുടിക്കെട്ടുമായി ശബരിമല കയറുന്നു.

രാഷ്ട്രീയ വഴക്കുകള്‍ മാറ്റിവച്ച്‌ മകനും കൊച്ചുമക്കള്‍ക്കും ഇരുമുടിക്കെട്ട്‌ പിടിച്ചുകൊടുത്ത്‌ അനുഗ്രഹിച്ച്‌ യാത്രയാക്കാന്‍ പതിവ്‌ തെറ്റാതെ ലീഡര്‍ എത്തുകയും ചെയ്‌തു. രാഷ്ട്രീയത്തില്‍ വഴിപിരിഞ്ഞ്‌ നടന്നാലും എന്നും മകനൊപ്പമുണ്ടാകുമെന്ന വാക്കു കരുണാകരന്‍ പാലിച്ചു.

പലവേദകളിലായി അച്ഛനിലെ രാഷ്ട്രീയ പ്രവര്‍ത്തകനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട മുരളി പതിവ്‌ തെറ്റിക്കാതെ അച്ഛന്റെ അനുസരണയുള്ള മകനായി അനുഗ്രഹം വാങ്ങി തീര്‍ത്ഥാടനത്തിന്‌ പുറപ്പെടുകയും ചെയ്‌തു.

കരുണാകരനും മകന്‍ മുരളീധരനും തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ക്ക്‌ ശേഷമുള്ള കൂടുക്കാഴ്‌ചകൂടിയായിരുന്നു തിങ്കളാഴ്‌ച രാവിലെ കവടിയാര്‍ ഗോള്‍ഫ്‌ ലിങ്ക്‌സ്‌ റോഡിലുള്ള ജ്യോതിസ്സില്‍ നടന്ന ചടങ്ങ്‌. പക്ഷേ അച്ഛനും മകനും തമ്മില്‍ കൂടുതല്‍ സംസാരമൊന്നും ഉണ്ടായില്ല.

കരുണാകരന്‍ കെട്ടുനിറച്ച ശേഷമാണ്‌ മുരളി കെട്ടുനിറച്ചത്‌. മുരളീധരന്‍ കെട്ടുനിറച്ചപ്പോള്‍ കരുണാകരന്‍ മറ്റുള്ളവര്‍ക്കൊപ്പം ശരണം വിളിച്ചു. തുടര്‍ന്ന്‌ മുരളിയുടെ മക്കളുടെ ചടങ്ങു കഴിച്ചപ്പോള്‍ കരുണാകരന്‍ മകനും കൊച്ചുമക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിച്ചു.

1996ലാണ്‌ ഏറ്റവം അവസാനമായി കരുണാകരന്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്‌ പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം കരുണാകരന്റെ ഇരുമുടിക്കെട്ട്‌ മുരളിയാണ്‌ കൊണ്ടുപോകുന്നത്‌. മുരളീധരന്‍ 1973 മുതല്‍ പതിവായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നുണ്ട്‌.

ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 13പേരാണ്‌ രണ്ടുവാഹനങ്ങളിലായി ശബരിമലയ്‌ക്കു തിരിച്ചത്‌. മകനും കൂട്ടരും യാത്രയായതിന്‌ പിന്നാലെ കരുണാകരന്‍ സ്വവസതിയിലേയ്‌ക്ക്‌ മടങ്ങുകയും ചെയ്‌തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X