പണക്കാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റിനിര്‍ത്തേണ്ട: പിണറായി
കോഴിക്കോട്: പണമുണ്ടായിപ്പോയെന്നതുകൊണ്ട് ആരെയും മോശക്കാരായി കാണേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
സ്വഭാവം നോക്കിവേണം പണക്കാരുമായി ഇടപെടാനെന്നും പിണറായി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതുപ്പണക്കാര്‍ക്കുപിന്നാലെ പാര്‍ട്ടി പോകുന്നുവെന്ന് പൊതുചര്‍ച്ചയില്‍ ില പ്രിതിനിധികള്‍ ആരോപണമുന്നയിച്ചപ്പോഴാണ് അതിനുള്ള മറുപടിയായി പിണറായി ഇങ്ങനെ പ്രതികരിച്ചത്. വ്യവസായി ഫാരിസ് അബൂബക്കറുമായും മറ്റും ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിലാണ് പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചത്. പണക്കാര്‍ പാര്‍ട്ടിയിലേയ്‌ക്ക് വരുന്നത് തടയേണ്ടകാര്യമില്ലെന്നും പിണറായി പ്രതിനിധികള്‍ക്ക് മറുപടി നല്‍കി.
വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വി.എസ് പലപ്പോഴും കുറ്റകരമായ മൗനം പാലിച്ചു എന്നുപറയുന്നതില്‍ കഴമ്പില്ലെന്നും പിറണായി അറിയിച്ചു.
ഞായറാഴ്‌ച തുടങ്ങിയ പ്രതിനിധി സമ്മേളനത്തിന്റെ ഗ്രൂപ്പ് ചര്‍ച്ചയില്‍ വി.എസിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മൂന്നാര്‍, കിളിരൂര്‍, കവിയൂര്‍ കേസുകള്‍ എന്നീ പ്രശ്‌നങ്ങളില്‍ വി.എസ് എടുത്ത നിലപാട് പാര്‍ട്ടിയെ തകര്‍ക്കുന്നതരത്തിലേയ്‌ക്കെത്തിയെന്നായിരുന്നു ആരോപണം.
പിണറായിയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെയായിരുന്നു പ്രതിനിധികള്‍ വി.എസിനെ വിമര്‍ശിച്ചത്. എന്നാല്‍ ഈ വിമര്‍ശനത്തെ തണുപ്പിക്കാനാണ് പിണറായി വി.എസിനെ അനുകൂലിച്ചതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ദേവസ്വം മന്ത്രി സുധാകരന്റെ ശൈലി നിയന്ത്രിക്കണമെന്ന് ഒരു പ്രതിനിധി ആവശ്യപ്പെട്ടതൊഴിച്ചാല്‍ ഔദ്യോഗിക പക്ഷത്തിനെതിരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍ അച്ചടക്കനടപടിക്കു വിധേയരായ ജില്ലയിലെ വി.എസ് പക്ഷനേതാക്കളെ ജില്ലാ സമ്മേളനത്തിന് ശേഷം പുറത്താക്കുമെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications