കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രേഷ്മയുടെ രാത്രിക്ക് കാല്‍ലക്ഷം

  • By Super
Google Oneindia Malayalam News

കൊച്ചി : പെണ്‍വാണിഭക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാദക നടി രേഷ്മയ്ക്ക് പ്രതിഫലം രണ്ടു നിരക്കില്‍.

ഒരു മണിക്കൂറിന് പതിനായിരം രൂപയും രാത്രിയൊന്നിന് ഇരുപത്തി അയ്യായിരം രൂപയുമാണത്രേ രേഷ്മ ഈടാക്കിയിരുന്നത്. രേഷ്മയെ മുന്നില്‍ നിര്‍ത്തിയാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതും.

കാക്കനാട്ട് അതിസമ്പന്നര്‍ താമസിക്കുന്ന ഹൗസിംഗ് കോളനിയില്‍ പ്രതിമാസം പതിനായിരം രൂപ വാടകയ്ക്കാണ് സംഘം വീടെടുത്തിരുന്നത്. രേഷ്മയ്ക്കു പുറമെ സിമ്രാന്‍, രമ്യ എന്നിവരാണ് ദേഹവില്‍പന നടത്തിയിരുന്നത്. പിടിക്കപ്പെടുമ്പോള്‍ മൂന്നു യുവതികളും നീന്തല്‍ വേഷത്തിലായിരുന്നു.

സിമ്രാനും രമ്യയും മണിക്കൂറിന് പതിനായിരവും രാത്രിയ്ക്ക് ഇരുപതിനായിരവുമാണ് ഈടാക്കിയിരുന്നത്. ഇവരുടെ പ്രതിഫലത്തില്‍ നിന്നും പകുതിത്തുക ഇടപാടുകാര്‍ കമ്മിഷനായി വാങ്ങിയിരുന്നു. രേഷ്മയുടെ പ്രതിഫലം കമ്മിഷന്‍മുക്തവും.

കഴിഞ്ഞ ഒരാഴ്ചയായി രേഷ്മ ഈ വീട്ടിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പിടിക്കപ്പെട്ട ദിവസം അവര്‍ സ്വദേശമായ ബാംഗ്ലൂരിലേയ്ക്ക് പോകാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

പിടിയിലായവരില്‍ രേഷ്മയും (23) സിമ്രാനും (21) ബാംഗ്ലൂര്‍ സ്വദേശിനികളാണ്. ഇവര്‍ക്കു പുറമെ കാഞ്ഞിരപ്പളളി സ്വദേശിനി ബീന (35), കൊല്ലം സ്വദേശിനി രമ്യ (19), മാനന്തവാടിയിലെ ജോമോന്‍ (25), അങ്കമാലി ജിയോ ഫിലിപ്പ് (25) എന്നിവരെയും കളമശേരി സിഐ സലിമിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

കാക്കനാട്ടുളള കൂറ്റന്‍ ബംഗ്ലാവില്‍ അനാശാസ്യം നടക്കുന്നെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവിടെ റെയ്ഡ് നടത്തിയത്. ഏതാണ്ട് 25 സെന്റോളം പരന്നു കിടക്കുന്ന പടുകൂറ്റന്‍ വീടാണ് ഇത്. കഴിഞ്ഞ ഒരുമാസമായി നിര്‍ബാധം ഇവിടെ ഇടപാട് നടക്കുകയായിരുന്നത്രേ!

മാംസസുഖം തേടിയെത്തുന്നവര്‍ക്ക് ഭക്ഷണവും ഇവിടെ നിന്നും നല്‍കുമായിരുന്നു. ആവശ്യമുളളവര്‍ മദ്യം സ്വന്തം നിലയില്‍ കൊണ്ടുവരണമെന്നാണ് നിബന്ധന.

റെയിഡ് നടന്നു കൊണ്ടിരിക്കെ ഇടപാടുകാരുമായി വന്ന ഏജന്റുമാര്‍ പൊലീസിനെ കണ്ട് രക്ഷപെട്ടു. വിതുര പെണ്‍വാണിഭക്കേസിലെ പതിമൂന്നാം പ്രതി ചന്ദ്രനും ഇക്കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വാഹനമോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്.

ബാംഗ്ലൂരിലെ വസ്ത്രവ്യാപാരിയാണത്രേ രേഷ്മയുടെ ഭര്‍ത്താവ്. കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ ഈ രംഗത്തുണ്ടെന്ന് രേഷ്മ പൊലീസിനോട് സമ്മതിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X