അടിമപ്പണിയെടുപ്പിച്ച ഇന്ത്യന്‍ ദന്പതികള്‍ക്ക് 40 വര്‍ഷത്തെ തടവ്
ന്യൂയോര്‍ക്ക് : വീട്ടു വേലക്കാരെ അടിമപ്പണിയെടുപ്പിച്ചതിന് ഇന്ത്യന്‍ വംശജരായ ദന്പതികളെ അമേരിക്കന്‍ കോടതി 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഇന്തോനേഷ്യക്കാരികളായ രണ്ടു വീട്ടുവേലക്കാരെ ശാരീരികമായും മാനസികമായും ഇവര്‍ പീഡിപ്പിച്ചിരുന്നെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ജനിച്ച മഹേന്ദര്‍ മുരളീധര്‍, ഇന്ത്യനേഷ്യക്കാരിയായ വര്‍ഷ എന്നീദന്പതികളെയാണ് കോടതി ശിക്ഷിച്ചത്, സമീറ, എനുങ്ങ് എന്നീ സ്ത്രീകളാണ് ലക്ഷപ്രഭുക്കളായ ദന്പതികളുടെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായത്.
ദിവസവും 18 മണിക്കൂര്‍ വരെ ഇവരെക്കൊണ്ട് ദന്പതികള്‍ പണിയെടുപ്പിക്കുമായിരുന്നു. കൂടാതെ വടി കൊണ്ട് അടിയ്ക്കുകയും നിര്‍ബന്ധിപ്പിച്ച് തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയും ചെയ്തിരുന്നതായി കോടതി പറഞ്ഞു.
നിര്‍ബന്ധിപ്പിച്ച് പണിയെടുപ്പിക്കല്‍, ഗൂഢാലോചന, അടിമയാക്കല്‍ തുടങ്ങിയ 12 കുറ്റങ്ങളാണ് ദന്പതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്,
കോടതി വിധി വന്നയുടനെ ദന്പതികളുടെ മകള്‍ കോടതിയില്‍ മയങ്ങി വീണിരുന്നു. അമേരിക്കയില്‍ അടിമപ്പണിയെടുപ്പിക്കുന്നത് വന്‍ കുറ്റമാണ്.