2013 ല്‍ ആര്‍ട്ടിക് മഞ്ഞ് ഉരുകി തീരുമെന്ന് ശാസ്ത്രജ്ഞര്‍
വാഷിംഗ്ടണ്‍: ആഗോള താപം ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ ശ്രമിക്കുമ്പോഴും താപ നില ഉയരുകയാണെന്ന് വിദഗ്ദ്ധ പഠനങ്ങള്‍. ഇന്നത്തെ നിലയില്‍ ചൂട് കൂടുകയാണെങ്കില്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞ് മുഴുവന്‍ ഉരുകി തീരുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പ്രവചിച്ചിരിക്കുന്നത്.
ആര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതിന്റെ പിന്നിലെ വില്ലന്‍ ഹരിത ഗൃഹ വാതകങ്ങളുടെ വര്‍ദ്ധനയാണ്. ഹരിത വാതകങ്ങളുടെ പ്രഭാവമാണ് ചൂട് വര്‍ദ്ധിപ്പിക്കുന്നത്.
ഭൂമിയിലെ താപനില ക്രമീകരിക്കുന്നതില്‍ ധ്രുവ പ്രദേശങ്ങളിലെ മഞ്ഞ് ശേഖരങ്ങള്‍ വലിയ പങ്കു വഹിക്കുന്നുണ്ട്.
എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ താപവര്‍ദ്ധനവുണ്ടായാല്‍ 2013 ഓടെ ആര്‍ട്ടിക് പ്രദേശം മഞ്ഞ് രഹിത പ്രദേശമായി തീരുമെന്ന് കാലിഫോര്‍ണിയ മോണ്‍ട്രി നാവിക വിദ്യാലയത്തിലെ ശാസ്ത്രജ്ഞനായ വൈസ് ലോ മാസ് ലേവ്സ്കി പറയുന്നത്, മഞ്ഞുരുകി തീരുന്നതോടെ ഭൂമിയിലെ ചൂട് അസഹനീയമാകും വിധം വര്‍ദ്ധിക്കുമെന്ന്‍ മുന്നറിയിപ്പും ഇവര്‍ തരുന്നുണ്ട്.
1980 കളോടെയാണ് ആര്‍ട്ടിക്കിലെ മഞ്ഞുരുകല്‍ പ്രതിഭാസം ശാസ്ത്രജ്ഞന്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. 80 കള്‍ക്ക് മുമ്പ് അമേരിക്കന്‍ ഭൂഖണ്ഡത്തേക്കാല്‍ വിസ്തൃതിയുള്ള ആര്‍ട്ടിക്ക് സമുദ്രം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുകയായിരുന്നു.
പുതിയ പഠനങ്ങളില്‍ ഈ മഞ്ഞ് ശേഖരത്തില്‍ വന്‍ കുറവ് വന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്
, ഈ വര്‍ഷം മഞ്ഞുരുകലിന്റെ തീവ്രത കൂടുതല്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്ന ശാസത്രജ്ഞര്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം അമേരിക്കയിലെ മിസിസിപ്പി നദിക്ക് കിഴക്കുള്ള സംസ്ഥാനങ്ങളുടെയുമത്ര വലിപ്പത്തില്‍ ആര്‍ട്ടിക്കിലെ മഞ്ഞ് ശേഖരത്തില്‍ കുറവ് വന്നിട്ടുണ്ട്,
ആര്‍ട്ടിക്കിലെ മഞ്ഞുരുകല്‍ ആദ്യം ബാധിയ്ക്കുക ലോകത്തെ പ്രമുഖ കടലോര നഗരങ്ങളെയായിരിക്കും. മഞ്ഞ് ശേഖരം ഉരുകി തീരുന്നതോടെ കടലിലെ ജലനിരപ്പ് വന്‍ തോതില്‍ വര്‍ദ്ധിയ്ക്കും.ഇത് കടലോര നഗരങ്ങളില്‍ വെള്ളപ്പൊക്കം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു ഇന്ത്യയില്‍ കൊല്‍ക്കത്ത, മുംബൈ എന്നീ നഗരങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്.
ഇപ്പോള്‍ ആര്‍ട്ടിക്കില്‍ പുതുതായുണ്ടാകുന്ന മഞ്ഞ് ശേഖരങ്ങള്‍ ഒട്ടേറെ വര്‍ഷങ്ങള്‍ കഴിഞ്ഞാലേ കരുത്താര്‍ജിക്കുകയുള്ളുവെന്ന് നാഷണല്‍ സ്നോ ആന്‍ഡ് ഐസ് ഡാറ്റാ സെന്റര്‍ ഡയറക്ടര്‍ ജിം മസ്ലാനിക് പറയുന്നത്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ബാലിയില്‍ നടന്ന താപ പ്രതിരോധ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന സമ്മേളനത്തില്‍ ലോകരാജ്യ ങ്ങളുടെ കടുത്ത നിലപാടുകളെ തുടര്‍ന്ന് യുഎസും വ്യവസായിക രാജ്യങ്ങളും തങ്ങളുടെ നിലപാടുകള്‍ മാറ്റിയിരുന്നു.












Click it and Unblock the Notifications