Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാറിന് 25 കി.മി. മൈലേജ്

rathan tataകൊല്‍ക്കത്ത: രത്തന്‍ ടാറ്റയും സംഘവും നിധി പോലെ സൂക്ഷിച്ച ആ രഹസ്യം പുറത്തു വന്നിരിക്കുന്നു.

ലോക പ്രശസ്‌ത കാര്‍ ബ്രാന്‍ഡുകളായ ലാന്‍ഡ്‌ റോവറും ജാഗ്വാര്‍നോട്ടും തന്റെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ ഇന്ത്യന്‍ അണുകുടുംബങ്ങള്‍ക്കായി ടാറ്റ ഒരുക്കുന്ന ഒരു ലക്ഷം രൂപയുടെ കാറിനെപ്പറ്റിയുള്ള വിവരങ്ങളാണ്‌ പുറത്തു വന്നിട്ടുള്ളത്‌.

പെട്രോള്‍ വില റോക്കറ്റ്‌ പോലെ കുതിയ്‌ക്കുന്ന ഇക്കാലത്ത്‌ ഒരു ലക്ഷം രൂപയ്‌ക്ക്‌ ടാറ്റ പുറത്തിറക്കുന്ന കാറിന്റെ മൈലേജ്‌ എത്രയെന്നോ? ഒരു ലിറ്റര്‍ പെട്രോളിന് 25 കിലോമീറ്റര്‍ !!!

മുന്‍ സിഎസ്‌ഐആര്‍ ഡയറക്ടറും ടാറ്റാ മോട്ടോഴ്‌സ്‌ എക്‌സ്‌ക്യൂട്ടീവ്‌ ഡയറക്ടറുമായ ആര്‍.എം മഷ്ലേക്കര്‍ ആണ്‌ വിവരം പുറത്തു വിട്ടിട്ടുള്ളത്‌.
ഒരു ലിറ്റര്‍ പെട്രോളിന്‌ 25 കിലോമീറ്റര്‍ മൈലേജ്‌ കൂടാതെ ഇന്റര്‍നാഷണല്‍ സ്‌റ്റാന്‍ഡേര്‍ഡ്‌ യൂറോ-4 അനുസരിച്ചുള്ള നിബന്ധനകള്‍ കൂടി പാലിയ്‌ക്കുന്ന കാറാണ്‌ ടാറ്റയുടെ സിംഗൂരിലുള്ള ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുക.

ഒരു മാരുതി 800 കാര്‍ ഓടിയ്‌ക്കുന്നതിന്റെ അനുഭവമാകും ഈ കാര്‍ തരികയെന്ന്‌ അദ്ദേഹം പറഞ്ഞു. കാറിന്റെ ഭാരം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ കാര്‍ നിര്‍മാണത്തിന്‌ കൂടുതല്‍ പ്ലാസ്റ്റിക്‌ എഞ്ചീനീയര്‍മാര്‍ ഉപയോഗിച്ചിട്ടുണ്ട്‌. കൂടാതെ പുതിയ തരം വെല്‍ഡിംഗ്‌ ടെക്‌നോളജിയിലൂടെ കാറിന്റെ ബോള്‍ട്ടുകളുടെ എണ്ണം പരമാവധി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

പൂനെയിലുള്ള ടാറ്റയുടെ പ്ലാന്റില്‍ കാറിന്റെ ആദ്യ രൂപം പൂര്‍ത്തിയായിക്കഴിഞ്ഞു.

ലോകം ഏറെക്കാലമായി കാത്തിരിക്കുന്ന ടാറ്റയുടെ ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന അദ്‌ഭുതം ഒരു സാദാ ബിസിനസുകാരന്റെ തലയില്‍ ഉണ്ടായതല്ല. പകരം മനുഷ്യനെ മനസിലാക്കിയ അവന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ ഒരു ദീര്‍ഘദര്‍ശിയുടെ വീക്ഷണത്തിലാണ് ഈ കാര്‍ ജന്മം കൊണ്ടത്‌.

ടാറ്റ ഗ്രൂപ്പിന്റെ എല്ലാമായ രത്തന്‍ ടാറ്റയുടെ മനസിലാണ്‌ ആദ്യം ഈ വാഹനത്തിന്റെ ആശയം പൊട്ടിമുളയ്‌ക്കുന്നത്‌. കൊല്‍ക്കത്ത തെരുവ് വീഥികളിലൂടെ മഴയത്ത്‌ സഞ്ചരിക്കുമ്പോള്‍ ഒരു നാലംഗ കുടുംബം മഴയത്ത്‌ നിന്ന്‌ കഷ്ടപ്പെടുന്നത്‌ കണ്ടപ്പോഴാണ്‌ രത്തന്‍ ഈ വാഹനത്തിനെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. പിന്നീട്‌ പുനെയിലുള്ള ടാറ്റയുടെ മോട്ടോര്‍ പ്ലാന്റിലൂള്ള വിദഗ്‌ദ്ധരുമായി രത്തന്‍ തന്റെ സ്വപ്‌നം പങ്കു വെച്ചു. അവരാണ്‌ രത്തന്‍ ടാറ്റായുടെ ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയത്.

ടാറ്റ പുതിയ കാറിന്റെ കാര്യം ലോകത്തോട്‌ പറഞ്ഞപ്പോള്‍ പലരും ഇതിനെ പുച്ഛിച്ചു തള്ളുകയായിരുന്നു ചെയ്‌തത്‌. മറ്റു ചിലര്‍ ഇത് തമാശയായി കണ്ടു. tata 1 lakh car

രാഷ്ട്രീയമായും സാങ്കേതികപരമായും ഒട്ടേറെ വെല്ലുവിളികളാണ്‌ ഈ കാര്‍ നിര്‍മാണത്തിനിടയില്‍ ടാറ്റയ്‌ക്ക്‌ നേരിടേണ്ടി വന്നത്‌. ഒരു ലക്ഷം രൂപയ്ക്ക് കാറിന്റെ നിര്‍മാണ ചെലവ് കുറയ്ക്കുന്നതിന് പുറമെ ബംഗാളിലെ സിംഗൂരില്‍ ടാറ്റ നിര്‍മിച്ച കാര്‍ ഫാക്ടറിക്കെതിരെ വന്‍പ്രക്ഷോഭമാണ്‌ ഉണ്ടയാത്‌.

എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതീജിവിച്ച്‌ 2008 ജൂണില്‍ പുറത്തിറങ്ങുന്ന ടാറ്റയുടെ സ്വപ്‌ന വാഹനം ഇന്ത്യന്‍ ഗതാഗത രംഗത്ത്‌ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ്‌ കരുതുന്നത്.

ഒരു ലക്ഷം രൂപയ്‌ക്ക്‌ 25 കിലോമീറ്റര്‍ മൈലേജ്‌ തരുന്ന കാര്‍ ഇപ്പോഴത്തെ ചെറുകിട കാര്‍ വിപണിയുടെ മുഖം തന്നെ മാറ്റിമറിയ്‌ക്കും.

പുതിയ കാറിന്റെ വരവോടു കൂടി ലോകത്ത് ചിലവു കുറഞ്ഞ തരത്തിലുള്ള പുതിയ ഗതാഗത രൂപം തന്നെ ഉദയം ചെയ്യുമെന്നാണ്‌ മഷ്ലേക്കര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+