മായാവതിയെ വധിയ്ക്കാന്‍ ലഷ്ക്കര്‍ ഗൂഡാലോചന
ലഖ്നൊ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി മേധാവിയുമായ മായാവതിക്ക് തീവ്രവാദ സംഘടനയായ ലഷ്ക്കര്‍ ഇ തോയ്ബയുടെ വധഭീഷണി.
മായാവതിയെ വധിക്കുന്നതു സംബന്ധിച്ച ഗൂഡാലോചനകള്‍ക്കായി നേപ്പാള്‍, യു പി, പാകിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്ന് തീവ്രവാദ സംഘടനാംഗങ്ങള്‍ ഫോണ്‍ സംഭാഷണം നടത്തിയതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുവാനായി രണ്ടു ചാവേറുകള്‍ നേപ്പാളില്‍ തയാറായി നില്‍ക്കുകയാണെന്ന് റിപ്പോര്ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയനേതാവാണ് അവരുടെ ലക്ഷ്യമെന്നും അത് മായാവതി തന്നെയായിരിക്കും എന്നും റിപ്പോര്‍ട്ടിലുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
നേപ്പാളില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഒരു പട്ടണത്തിലേക്കാണ് ഇതുസംബന്ധിച്ച ഫോണ്‍ സന്ദേശം വന്നതെന്നാണ് അറിയുന്നത്. സംസ്ഥാനത്ത് അടുത്തിടെ ഉണ്ടായ ബോംബ് സ്ഫോടനങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മായാവതിയെ കൊലപ്പെടുത്താനുള്ള ശ്രമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ മായാവതിയുടെയും സംസ്ഥാനത്തിന് മുഴുവനും സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications