Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദ പ്രസ്താവന; സുസ്മിതയ്ക്കെതിരെ കോടതി

Sushmita Senചെന്നൈ: നടിമാരുടെ പ്രസ്താവനകളും അഭിപ്രായ പ്രകടനങ്ങളും വിവാഹമാകുന്നത് പുതിയകാര്യമല്ല. വിവാഹ ബന്ധത്തെയും ലൈംഗികബന്ധത്തെയും കുറിച്ച് തമിഴ് നടി തമിഴ് നടി ഖുശ്ബു പറഞ്ഞ അഭിപ്രായമുണ്ടാക്കിയ വിവാദങ്ങള്‍ ആറിത്തണുത്തിട്ട് ഏറെനാളായിട്ടില്ല.

ഇപ്പോള്‍ ബോളിവുഡ് താരസുന്ദരി സുസ്മിതാ സെന്നാണ് ഏതാണ്ട് സമാനമായ ഒരു വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. തമിഴ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെ സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് സുസ്മിത നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ് കോടതിയെ ചൊടിപ്പിച്ചിരിക്കുന്നത്.

വിവാദ പ്രസ്താവനയെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് സുസ്മിതയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഒരു പുരുഷനുമായി ബന്ധം സ്ഥാപിക്കുന്നതിന് അയാള്‍ വിവാഹിതനാണൊ അല്ലയോ എന്ന കാര്യങ്ങളൊന്നും താന്‍ കണക്കിലെടുക്കാറില്ലെന്നാണ് സുസ്മിത സെന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ തെറ്റുള്ളതായി കാണുന്നില്ലെന്ന അഭിപ്രയം പ്രകടിപ്പിക്കുമ്പോഴാണ് സുസ്മിത ഇങ്ങനെ പറഞ്ഞത്. നടിയുടെ ഈ പ്രസ്താവന ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന കാരണത്താലാണ് വിശദീകരണം തേടാന്‍ കോടതി തീരുമാനിച്ചത്.

അതേസമയം തന്‍റെ വാക്കുകള്‍ ആരെയെങ്കിലും, പ്രത്യേകിച്ച് തമിഴ് സ്ത്രീകളെ വേദനിപ്പിച്ചെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നതായി ഒരു ടെലിവിഷന്‍ പരിപാടിയ്ക്കിടെ സുസ്മിത പറഞ്ഞിട്ടുണ്ട്.

ക്ഷമചോദിയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും വിവാദവും കൊണ്ട് താരം കോടതികയറേണ്ടിവരുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+