Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ചര്‍ച്ചയ്‌ക്കു തയ്യാറെന്ന്‌ കരുണാനിധി

M Karunanidhiദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച പ്രശ്‌നത്തില്‍ യാതൊരുവിധ വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന തീരുമാനത്തില്‍ നിന്നും തമിഴ്‌നാട്‌ വ്യതിചലിക്കുന്നു.

കേരള മുഖ്യമന്ത്രിയുമായി ഈ പ്രശ്‌നം ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം. കരുണാനിധി അറിയിച്ചതോടെ പ്രശ്‌നത്തില്‍ സമവായത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തുറക്കുകയാണ്‌.

ദേശീയ വികസനകൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ദില്ലിയിലെത്തിയ കരുണാനിധി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുമ്പോഴാണ്‌ ചര്‍ച്ചയ്‌ക്കുള്ള സന്നദ്ധത പ്രകടിപ്പിച്ചത്‌. ചൊവ്വാഴ്‌ച വൈകീട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്‌ പുതിയ തീരുമാനമെടുത്തിരിക്കുന്നതെന്നും കരുണാനിധി അറിയിച്ചു.

ചര്‍ച്ചയ്‌ക്കുള്ള സമയവും തീയതിയും പിന്നാലെ നിശ്ചയിയ്‌ക്കും. പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുകയെന്ന കേരളത്തിന്റെ നിര്‍ദ്ദേശത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ ചര്‍ച്ച നടക്കാനിരിക്കുന്നതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരമില്ലെന്നായിരുന്നു കരുണാനിധിയുടെ മറുപടി.

എന്നാല്‍ സംസാരിത്തിലുടനീളം തമിഴ്‌നാടിന്റെ പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും നിലപാടുകളില്‍ നിന്നും പിന്നോക്കം പോകില്ലെന്നും അദ്ദേഹം വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്‌. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ താല്‍പര്യമാണ്‌ പ്രധാനവിഷയമെന്നും അവര്‍ക്ക്‌ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുകയെന്നതില്‍ വിട്ടുവീഴ്‌ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവംബറില്‍ കേരളമുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും ജലസേചന മന്ത്രി എന്‍.കെ പ്രേമചന്ദ്രനും പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ്‌ ഇരു മുഖ്യമന്ത്രിമാരും തമ്മില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുകയെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്‌. ദേശീയ വികസനസമിതിയോഗത്തിന്‌ എത്തിയ മുഖ്യമന്ത്രി വി.എസും ചര്‍ച്ചയ്‌ക്ക്‌ കേരളം തയ്യാറായിരിക്കുകയാണെന്ന സൂചനയാണ്‌ നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+