പ്രമോദ് മഹാജന്‍ വധം: പ്രവീണിന് ജീവപര്യന്തം തടവ്
മുംബൈ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രമോദ് മഹാജനെ വെടിവച്ചുകൊന്ന കേസില്‍ സഹോദരന്‍ പ്രവീണിന്(48) മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
കൊലപാതകത്തിന് ജീവപര്യന്തവും 15,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കയറിയതിന് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പിഴയടയ്‌ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്നുമാസം വെറും തടവ് അനുഭവിച്ചാലും മതി.
അത്യപൂര്‍വ്വമായ കേസാണിതെന്നും പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ ഇത് ജഡ്‌ജി ശ്രീഹരി പി ദാവരെ തള്ളിക്കളഞ്ഞു. വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ഡിസംബര്‍ 28ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കുന്നതുവരെ പ്രവീണിനെ ആര്‍തര്‍റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ അയയ്‌ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അപ്പീല്‍ നല്‍കാനും സമയം അനുവദിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച വൈകീട്ട് കോടതിയിലെത്തിയ ജഡ്‌ജി ഏഴുമിനിറ്റുകൊണ്ട് വിധി വായിച്ചുതീര്‍ത്തും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications