വിവാഹഭ്യര്‍ഥന നിരസിച്ചതിന് എട്ടാം ക്ലാസുകാരിയെ 16കാരന്‍ വധിയ്ക്കാന്‍ ശ്രമിച്ചു
കൊല്‍ക്കത്ത: പ്രേമാഭ്യര്‍ഥന നിഷേധിച്ചതിന് പതിനൊന്നാം ക്ലാസുകാരന്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‌പ്പിക്കുകയും കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
കൊല്‍ക്കത്തയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മൂര്‍ഷിദാബാദ് ജില്ലയിലെ ബരുപാര ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ 11 ക്ലാസ് വിദ്യാര്‍ഥിയായ നൂര്‍മന്‍ അലി എന്ന വിദ്യാര്‍ഥിയാണ് അതെ സ്‌കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച.യാണ് സംഭവം നടന്നത്. സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് വിദ്യാര്‍ഥിനിയെ ക്ലാസ് റൂമിലേക്ക് വിളിച്ചു വരുത്തി തന്നെ വിവാഹം കഴിക്കാന്‍ അലി നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടി അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് അലി ഒളിപ്പിച്ചു വച്ച കത്തിയെടുത്ത് പെണ്‍കുട്ടിയെ കുത്തി.
സംഭവത്തിന് ശേഷം അലി തന്റെ അച്ഛന്റെ കൃഷിയിടത്തില്‍ തളിക്കാന്‍ സൂക്ഷിച്ചിരുന്ന കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു.
എട്ടോളം കുത്തുകള്‍ ഏറ്റ പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്‌ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്‌തു.
സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ അലിയെ പിടികൂടി മര്‍ദ്ദിക്കുവാന്‍ ആരംഭിച്ചെങ്കിലും അധ്യാപകര്‍ അലിയെ രക്ഷപ്പെടുത്തി പോലീസിലേല്‌പിക്കുകയായിരുന്നു.
പെണ്‍കുട്ടിയും താനും വിവാഹം ചെയ്യുന്നതിനായി രജിസ്‌ട്രാര്‍ ഓഫീസില്‍ പോയിരുന്നുവെന്നും എന്നാല്‍ പ്രായ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് കല്യാണം കഴിക്കാന്‍ പറ്റിയില്ലെന്നും അലി പോലീസിനോട് പറഞ്ഞു.
കൂടാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ അലി വിവാഹഭ്യര്‍ഥനയുമായി ചെന്നിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ അത് നിരസിക്കുകയായിരുന്നു.
ആശുപത്രിയില്‍ കഴിയുന്ന ഇരുവരും അപകടനില തരണം ചെയ്‌തുവെന്ന് പോലീസ് പറഞ്ഞു. അലിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications