വഞ്ചനക്കേസ്: നടന്‍ സത്താര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: വഞ്ചനാകേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര-സീരിയല്‍ താരം സത്താറിനെ പൊലീസ് അറസ്റ്റുചെയ്‌തു.
ചെയിന്‍ മാര്‍ക്കറ്റിംഗ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് സത്താറിനെതിരായ ആരോപണം.
തൃശൂര്‍ അന്തിക്കാട് പൊലീസ് തിരുവനന്തപുരത്തെ ആക്കുളത്തുനിന്നാണ് സത്താറിനെ അറസ്റ്റ്‌ചെയ്‌തത്. ആക്കുളത്തുനിന്നും അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നാണ് സത്താറിനെ ചോദ്യം ചെയ്യുന്നത്.
തിരുവനന്തപുരത്ത് പട്ടത്ത് പ്രവര്‍ത്തിക്കന്ന ഇന്‍ഫോ വിഷന്‍ എന്ന മള്‍ട്ടി മാര്‍ക്കറ്റിംഗ് സ്ഥാപനത്തിന്റെ പേരിലാണത്രേ സത്താര്‍ ആളുകളെ പറ്റിച്ചത്.
2007 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ സിനിമരംഗത്തുനിന്നുള്ളവരുള്‍പ്പെടെ ഓട്ടേറെപ്പേര്‍ക്ക് ഓഹരിയുണ്ട്. മൂന്നുറ് രൂപയ്‌ക്ക് ഓഹരിയെടുത്താല്‍ 45 ദിവസത്തിനുള്ളില്‍ തുക 345ആയി മടക്കിനല്‍കുമെന്നാണത്രേ വാഗ്‌ദാനം ചെയ്‌തിരുന്നത്.
കമ്പനിക്ക് അഞ്ചു ലക്ഷം രൂപവരെ ആസ്‌തിയുണ്ടെന്നാണ് സൂചന. തൃശ്ശൂര്‍ ജില്ലക്കാരായ പതിമൂന്നുപേര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സത്താറിനെ അറസ്റ്റുചെയ്‌തത്.
കമ്പനിയുടെ പേരില്‍ നല്‍കിയ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനി പൂട്ടിയെന്ന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications