Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ കോണ്‍ഗ്രസില്‍ ഐക്യം ബലപ്പെടുത്തും: ചെന്നിത്തല

Ramesh Chennithalaതിരുവനന്തപുരം: കെ കരുണാകരന്റെ മടങ്ങിവരവ്‌ കോണ്‍ഗ്രസിലെ ഐക്യം ബലപ്പെടുത്തുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.

കരുണാകരന്റെ മടങ്ങിവരവോടെ പാര്‍ട്ടിയ്‌ക്ക്‌ പൂര്‍വ്വാധികം യോജിപ്പോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും ചെന്നിത്തല പറഞ്ഞു.

മുതിര്‍ന്ന നേതാവായ കരുണാകരന്‍ തിരിച്ചുവരുന്ന കാര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്‌. ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‌ ശേഷം ഹൈക്കമാന്റ്‌ ഇതുസംബന്ധിച്ച തീരുമാനം പ്ര്യഖ്യാപിയ്‌ക്കുമെന്നാണ്‌ കരുതുന്നത്‌. ഹൈക്കമാന്റ്‌ എടുക്കുന്ന തീരുമാനത്തെ പാര്‍ട്ടി പൂര്‍ണ്ണ മനസ്സോടെ സ്വാഗതം ചെയ്യും.

കരുണാകരന്റെ തിരിച്ചുവരവിനെക്കുറിച്ച്‌ കെപിസിസി നിര്‍വ്വാഹകസമിതിയോഗത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്‌. അദ്ദേഹം വരുന്നതുകൊണ്ട്‌ ഗ്രൂപ്പിസം വളരുമെന്ന്‌ കരുതുന്നില്ല- രമേശ്‌ പറഞ്ഞു.

കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ കരുണാകരന്‍ തിരിച്ചുവരുമ്പോള്‍ വീണ്ടും കലാപമുണ്ടാകില്ലേയെന്ന ചോദ്യത്തിന്‌ അതിന്‌ശേഷം കരമാനയാറ്റില്‍ക്കൂടി ധാരാളം വെള്ളം ഒഴുകിപ്പോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

കരുണാകരനൊപ്പം പാര്‍ട്ടിയിലേയ്‌ക്ക്‌ തിരിച്ചുവരുന്നവര്‍ക്ക്‌ പഴയപദവികള്‍ തന്നെ നല്‍കുമോയെന്ന ചോദ്യത്തിന്‌ ആദ്യം കരുണാകരന്‍ വരട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+