മൂന്നാര്‍ ദൗത്യം പുനരാരംഭിച്ചു; 766 ഏക്കര്‍ ഭൂമി പിടിച്ചെടുത്തു
മൂന്നാര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച മൂന്നാര്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം പുനരാരംഭിച്ചു.
പുതിയ ദൗത്യസംഘം ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ ഒഴിപ്പിക്കലാണിത്. കനത്ത മഴയെ അവഗണിച്ചാണ് മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെ വട്ടവടയിലുള്ള 766 ഏക്കര്‍ ഭൂമി സംഘം ചൊവ്വാഴ്‌ച ഒഴിപ്പിച്ചത്.
കൈയ്യേറ്റക്കാര്‍ ഇവിടെ യൂക്കാലി കൃഷി നടത്തുകയായിരുന്നു. പിടിച്ചെടുത്ത പ്രദേശത്ത് 'സര്‍ക്കാര്‍ ഭൂമി' എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ആരും സ്ഥലത്തെത്തിയിട്ടില്ലെന്ന് ദൗത്യസംഘം തലവന്‍ കെ.എം രാമനന്ദന്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനായി സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വട്ടവടയിലും സമീപ പ്രദേശങ്ങളിലും ഒട്ടേറെ കൈയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒഴിപ്പിച്ചെടുക്കും. മൂന്നാറില്‍ മുന്‍ ദൗത്യ സംഘള്‍ തുടങ്ങിവെച്ച നടപടികള്‍ പൂര്‍്‌ത്തിയാക്കുമെന്ന്‌് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ കമ്മിറ്റി രംഗത്തു വന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.












Click it and Unblock the Notifications