Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിക്കിനിധരിച്ച പുരുഷനെ ജയിലിലടച്ചു

സിംഗപ്പൂര്‍: അതിരാവിലെ ഒരു ബിക്കിനിമാത്രം അണിഞ്ഞ്‌ പൊതുസ്ഥലത്ത് നടക്കുകയും ലിഫ്‌റ്റില്‍ കയറുകയും ചെയ്‌ത സിംഗപ്പൂര്‍ സ്വദേശിയെ പൊലീസ്‌ ജയിലിലടച്ചു.

തടവുശിക്ഷയ്‌ക്കുപുറമെ 11,000 ഡോളര്‍ ഇയാള്‍ പിഴയായി നല്‍കുകുയും വേണമെന്നാണ്‌ കോടതി വിധിച്ചിരിക്കുന്നത്‌. ഇരുപത്തിയൊന്നുകാരനായ ടാന്‍ വെന്‍ ഷോംഗ്‌ ആണ്‌ ബിക്കിനിയണിഞ്ഞ്‌ കുരുക്കിലായത്‌.

പൊതുസ്ഥലത്ത്‌ മര്യാദലംഘിക്കുന്ന രീതിയില്‍ വസ്‌ത്രം ധരിച്ചുവെന്നതുള്‍പ്പെടെ അഞ്ച്‌ കുറ്റങ്ങളാണ്‌ ഷോംഗിന്‌ മേല്‍ ചുമത്തിയിരിക്കുന്നത്‌. ലിഫ്‌റ്റില്‍ ബിക്കിനിയണിഞ്ഞ്‌ കയറുക വഴി സ്‌ത്രീയെ അപമാനിച്ചുവെന്നും സ്‌ത്രീകളുടെ അടിവസ്‌ത്രത്തെ അപമാനകരമായ രീതിയില്‍ ഉപയോഗിച്ചെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്‌.

കേസുമായി ബന്ധപ്പെട്ട്‌ പൊലീസുകാര്‍ ഷോംഗിന്റെ വസതി റെയ്‌ഡു ചെയ്‌തിരുന്നു. ആ സമയത്ത്‌ അഞ്ച്‌ അശ്ലീലചലച്ചിത്രങ്ങളും സ്‌ത്രീകളുടെ 46 അടിവസ്‌ത്രങ്ങളും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌. ഏപ്രിലില്‍ കുറ്റം ചെയ്യുമ്പോള്‍ സിംഗപ്പൂരിലെ നിര്‍ബ്ബന്ധിത ദേശീയ സേവനം ഇയാള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു.

ഒരു വര്‍ഷം മുമ്പ്‌ ഒരു ഇരുപത്തിമൂന്നുകാരിയുടെ ഇടുപ്പില്‍ പിടിച്ചെന്നും രണ്ട്‌ സണ്‍ഗ്ലാസുകള്‍ മോഷ്ടിച്ചെന്നും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനവും തുടര്‍ന്ന്‌ അരക്ഷിതമായ ജീവിതവുമാണ്‌ ഷോംഗില്‍ ഇത്തരത്തിലൊരു സ്വഭാവം വളര്‍ന്നുവരാന്‍ ഇടയാക്കിയതെന്നാണ്‌ ഇയാളുടെ അഭിഭാഷകന്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+