Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായില്ല

Mullaperiyar Damദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രശ്‌നത്തില്‍ കേരള മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി കരുണാനിധിയുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

ചര്‍ച്ചയില്‍ ഇരുവിഭാഗവും തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വീണ്ടും ചര്‍ച്ച നടക്കുമെന്നും ചര്‍ച്ചയിലെ വിശദാംശങ്ങള്‍ കേന്ദ്ര ജലവിഭവമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിക്കുമെന്നും കൂടിക്കാഴ്‌ചയ്‌ക്കുശേഷം വി.എസ്‌ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

അണക്കെട്ടിന്റെ ചോര്‍ച്ച സംബന്ധിച്ച്‌ കേന്ദ്ര സംഘത്തെക്കൊണ്ട്‌ പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുന്ന വിഷയം കൂടുതല്‍ ചര്‍ച്ചചെയ്‌തില്ലെന്നുമാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത തമിഴ്‌നാട്‌ മന്ത്രി ദുരൈ മുരുകന്‍ പറഞ്ഞത്‌.

ഈ വിഷയത്തില്‍ ഉദ്യോഗസ്ഥരും മറ്റു ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയശേഷം തീരുമാനമറിയിക്കാമെന്ന നിലപാടാണ്‌ കേരളം സ്വീകരിച്ചത്‌.

അണക്കെട്ട്‌ സുരക്ഷിതമാണെന്നും പുതിയ അണക്കെട്ട്‌ വേണ്ടെന്നുമുള്ള നിലപാടില്‍ നിന്നും തമിഴ്‌നാട്‌ മാറുന്നതിന്റെ സൂചനയാണ്‌ ഡാമിന്റെ ചോര്‍ച്ച സംബന്ധിച്ച്‌ പരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടതിന്‌ പുറകിലെന്ന്‌ വി.എസ്‌ പിന്നീട്‌ പറഞ്ഞു.

ചര്‍ച്ച സൗഹാര്‍ദ പരമായിരുന്നുവെന്നും പുതിയ അണക്കെട്ടിന്റെ നിര്‍മ്മാണം തമിഴ്‌നാടിനെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതിന്റെ ആദ്യപടിയാണിതെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ജലവിഭവമന്ത്രി സെയ്‌ഫുദ്ദീന്‍സോസും ചര്‍ച്ചയില്‍ പങ്കെടുത്തു. തമിഴ്‌നാട്‌ ഭവനില്‍ ബുധനാഴ്‌ച വൈകീട്ട്‌ 7.30ന്‌ തുടങ്ങിയ ചര്‍ച്ച ഒന്നരമണിക്കൂര്‍ നീണ്ടു. കേരളത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന്‌ പ്രധാനമന്ത്രി മുന്‍കയ്യെടുത്താണ്‌ ചര്‍ച്ചയ്‌ക്കുള്ള സാഹചര്യമുണ്ടാക്കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+