സാനിയയ്‌ക്കെതിരായ കേസ് പിന്‍വലിക്കുന്നു
ഹൈദരാബാദ്: ടെന്നിസ് താരം സാനിയ മിര്‍സയ്‌ക്കെതിരായ കേസ് പിന്‍വലിക്കാന്‍ മക്ക മസ്‌ജിദ് അധികൃതര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.
ഒരു പരസ്യ ചിത്രീകരണത്തിനായി മുന്‍കൂര്‍ അനുവാദം വാങ്ങാതെ മക്കമസ്‌ജിദില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് മുസ്ലീം സംഘടനകളും ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ കക്ഷിയുമാണ് സാനിയയ്ക്കെതിരെ രംഗത്ത് വന്നത്.
സാനിയയുടെ പ്രവൃത്തി മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിയിലെ ആരോപണം. കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ പൊലിസ് ഇതുവരെ തീരുമാനമൊന്നും അറിയിച്ചിട്ടില്ല.
ഡിസംബര്‍ പത്തിന് നടന്ന സംഭവത്തെത്തുടര്‍ന്ന് സാനിയ മസ്‌ജിദ് ഇമാമിനും ഹൈരദാബാദ് പൊലീസ് കമ്മീഷണര്‍ക്കും മാപ്പപേക്ഷിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നു.
പള്ളി പരിസരത്ത് പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിവില്ലായിരുന്നു എന്നാണ് സാനിയ കത്തില്‍ വിശദീകരണം നല്‍കിയത്.












Click it and Unblock the Notifications