മുല്ലപ്പെരിയാര്‍ പ്രശ്‌നം: പ്രത്യേക സമിതി രൂപീകരിക്കുന്നു
ദില്ലി: മുല്ലപ്പെരിയാര്‍ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന ജലവിഭവമന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
നിയമവദഗ്‌ധരെയും സാങ്കേതിക വിദഗ്‌ധരെയും ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിക്കുക. തമിഴ്‌നാടുമായി ബുധനാഴ്‌ച നടന്ന ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടുവേണമെന്ന ആവശ്യത്തിന് ഒരുമാസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്- പ്രേമചന്ദ്രന്‍ അറിയിച്ചു.
അണക്കെട്ട് സംബന്ധിച്ച് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തീരുമാനങ്ങള്‍ ഒരുമാസത്തിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്രജവവിഭവ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications