ലീഡര്‍ക്കെതിരെ ആര്യാടന്‍
തിരുവനന്തപുരം : കരുണാകരന്‍ തിരികെ എത്തും മുമ്പെ തന്നെ അദ്ദേഹത്തിനെതിരെയുളള പടപ്പുറപ്പാടുകളും കേരളത്തിലെ കോണ്‍ഗ്രസില്‍ ആരംഭിച്ചു കഴിഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ആര്യാടന്‍ മുഹമ്മദാണ് ആദ്യവെടി പൊട്ടിച്ചത്. കേരളത്തില്‍ വേരുകളില്ലാത്ത എഐസിസി ജനറല്‍ സെക്രട്ടറി ടോം വടക്കനെതിരെ കരുണാകരന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ആര്യാടന്‍ പരസ്യമായി രംഗത്തെത്തി.
സംസ്ഥാന കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് കരുണാകരനെ തിരികെയെത്തിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടത്. കേന്ദ്രനേതൃത്വം ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചു. അങ്ങനെയാണത്രേ കരുണകാരന്റെ മടങ്ങിവരവ് സുഗമമായത്.
കരുണാകരന്റെ മടങ്ങി വരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ടോം വടക്കന്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം ആര്യാടന്‍ മുഹമ്മദ് രൂക്ഷമായി പ്രതികരിച്ചത്
കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തിലും ആര്യാടന്‍ ടോം വടക്കനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മേല്‍ക്കൈ അവസാനിപ്പിക്കാന്‍ കരുണാകരനെ കൊണ്ടുവരാനുളള ചരടുവലികള്‍ക്ക് ദില്ലിയില്‍ നേതൃത്വം നല്‍കിയത് ടോം വടക്കനാണെന്ന് ആര്യാടനും സംഘവും സംശയിക്കുന്നുണ്ട്.
കരുണാകരന്റെ വരവ് തടസപ്പെടുത്താന്‍ കേരളത്തില്‍ ഒരുവിഭാഗം ഇപ്പോഴും ശ്രമിക്കുകയാണെന്നും ഇതിന് ആര്യാടന്‍ നേതൃത്വം നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി ഹൈക്കമാന്റിന് ഒരുവിഭാഗം നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
തിരികെ എത്തും മുമ്പെ ലീഡറുടെ പേരില്‍ കോണ്‍ഗ്രസ് വീണ്ടും കലങ്ങിമറിയുകയാണ്. കലക്കിമറിക്കലില്‍ ജന്മനാ വിരുതനായ കരുണാകരന്‍ കൂടി എത്തിക്കഴിയുമ്പോള്‍ വീണ്ടും സംഗതി ജോറായി മുന്നേറും.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications