കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കോളിളക്കമുണ്ടാക്കിയ ഫോര്‍ട്ട് പോലീസ് സ്‌റ്റേഷന്‍ ഉരുട്ടിക്കൊല സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി.
ഉദയകുമാര്‍ എന്ന യുവാവാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ മരിച്ചത്. സിബിഐ ഡിവൈഎസ്‌പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി തിരുവനന്തപുരത്തെത്തിയിട്ടുള്ളത്.
ബുധനാഴ്‌ച സിബിഐ സംഘം സ്റ്റേഷന്‍ പരിസരവും ലോക്കപ്പും പരിശോധിച്ചു. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് രേഖകള്‍ സിബിഐ സംഘത്തിന് കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മയെയും സംഘം സന്ദര്‍ശിച്ചു.
2007 സെപ്‌റ്റംബര്‍ 27നാണ് ഉദയകുമാര്‍ ഫോര്‍ട്ട്‌പോലീസ് സ്‌റ്റേഷനില്‍ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ക്രൂരമായ പീഡനങ്ങള്‍ മൂലമാണ് കൊല്ലപ്പെട്ടത്. അതിവേഗ കോടതിയില്‍ കേസ് വന്നപ്പോള്‍ പ്രധാനപ്പെട്ട സാക്ഷികളെല്ലാം കൂറുമാറി.
ഇതോടെയാണ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണത്തിന് സിബിഐ നിയോഗിക്കപ്പെടുന്നത്.
തുടരന്വേഷണത്തിനാണ് സിബിഐ നിയോഗിക്കപ്പെട്ടിട്ടുള്ളതെങ്കിലും ആദ്യം മുതല്‍ കേസ് അന്വേഷിക്കാനുള്ള നിലപാടിലാണ് സിബിഐ.












Click it and Unblock the Notifications