Get Updates
Get notified of breaking news, exclusive insights, and must-see stories!

രാക്കൂട്ടിന് രേഷ്മയെത്തേടി ഉന്നതരും

കൊച്ചി : നടി രേഷ്മയുടെ രാക്കൂട്ടു തേടി പല ഉന്നതരും എത്തിയതായി പൊലീസിന് സൂചന. രേഷ്മയുടെയും ഇടപാടുകാരുടെയും മൊബൈല്‍ഫോണുകളില്‍ നിന്ന് പല വിഐപികളുടെയും നമ്പര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രേഷ്മയുടെ ഒരു രാത്രി ആവശ്യപ്പെട്ട് പല ഉന്നതരും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായി.

കൊച്ചിയിലെ ഏജന്റുമാര്‍ക്ക് രണ്ടാഴ്ചയാണ് രേഷ്മ നല്‍കിയത്. കരാര്‍ തീര്‍ന്നതിന്റെ അന്നു തന്നെ അതുവരെയുളള കളക്ഷനുമായി ബാംഗ്ലൂരിലേയ്ക്ക് മടങ്ങാന്‍ രേഷ്മ വിമാനടിക്കറ്റും ബുക്ക് ചെയ്തിരുന്നതാണ്. എന്നാല്‍ അന്നുതന്നെ അവര്‍ പിടിയിലായി.

മുന്തിയ അഭിഭാഷകന്‍ തന്നെ ബാംഗ്ലൂരില്‍ നിന്നും രേഷ്മയ്ക്കു വേണ്ടി എത്തിയതും സംഘത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നു. എന്നാല്‍ ബുധനാഴ്ച ജാമ്യഹര്‍ജി പരിഗണിക്കാത്തതിനാല്‍ രേഷ്മ ഇപ്പോഴും മൂവാറ്റുപുഴ സബ് ജയിലിലാണ്.

കൊച്ചിയിലുണ്ടായിരുന്ന രണ്ടാഴ്ചയും രേഷ്മയ്ക്ക് വന്‍തിരക്കായിരുന്നത്രേ! ഒരു രാത്രിയ്ക്ക് കാല്‍ലക്ഷവും ഒരു മണിക്കൂറിന് പതിനായിരവും എന്ന നിരക്കിലായിരുന്നു രേഷ്മ തന്റെ കാള്‍ഷീറ്റ് നല്‍കിയിരുന്നത്. ഈ റേറ്റിനു പുറമെ വൈദ്യുതി, എസി ചാര്‍ജിനത്തില്‍ മറ്റൊരു 2500 രൂപ കൂടി നല്‍കണം.

രേഷ്മയടക്കം പല മാദക നടികളും കൊച്ചി കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നഗരത്തിലെ റെയിഡ് കര്‍ശനമായതിനെ തുടര്‍ന്ന് ഇടപാടുകാര്‍ പ്രാന്തപ്രദേശങ്ങളിലേയ്ക്ക് മാറിയിട്ടുണ്ട്. ഈ സ്ഥലങ്ങളും പൊലീസ് കര്‍ശനമായി നിരീക്ഷിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+