കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാധയെന്ന ആനയ്‌ക്ക്‌ രാജു സാഗറിന്റെ വക ഷൂസ്‌

  • By Staff
Google Oneindia Malayalam News

ഇന്‍ഡോര്‍: നല്ല ഒന്നാന്തരം ഡിസൈനര്‍ ഷൂസുമണിഞ്ഞ്‌ ഒരു ആന നടക്കുന്നത്‌ കാണാനെങ്ങനെയിരിക്കും? രാജു സാഗര്‍ എന്ന നാല്‌പതുകാരന്‍റെ മനസ്സിലാണ് ഇങ്ങനെയൊരു ആശയമുദിച്ചത്.

ആനയെ ഷൂസണിയിക്കാന്‍ മോഹം തോന്നിയെന്ന്‌ മാത്രമല്ല ഇന്‍ഡോറിലെ രാധയെന്ന പിടിയാനയെ രാജു ഷൂസണിയിയ്‌ക്കുകയും ചെയ്‌തു. അടിയില്‍ നല്ല തുകല്‍ പിടിപ്പിച്ച്‌ ബ്രൗണ്‍ നിറത്തിലാണ്‌ രാധിയ്‌ക്ക്‌ സാഗര്‍ ഷൂസ്‌ നിര്‍മ്മിച്ചത്‌.

കാലുകളില്‍ ഷൂസുമണിഞ്ഞാണ്‌ രാധ ഇപ്പോള്‍ നടക്കുന്നത്‌. തെരുവിലൂടെ ഷൂസിട്ട ആന വരുന്നതുകാണാന്‍ മുതിര്‍ന്നവരും കുട്ടികളുമെല്ലാം ഒരേപോലെ തടിച്ചുകൂടുകയാണ്‌. ആറുമാസമെടുത്താണ്‌ സാഗര്‍ ഈ ഷൂസുകള്‍ തയ്യാറാക്കിയത്‌.

ഇപ്പോള്‍ രാധയ്‌ക്ക്‌ ചെരുപ്പുകള്‍ പാകമാണ്‌. എന്നാല്‍ ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്‌. എന്നാല്‍ എന്റെ രാധയുടെ കാലുകള്‍ വേദനിക്കില്ലല്ലോ- സാഗര്‍ പറയുന്നു.

ഇന്റോറില്‍ ജ്യൂസ്‌ പാര്‍ലറുകള്‍ നടത്തുകയാണ്‌ സാഗര്‍. കോണ്‍ക്രീറ്റ്‌ റോഡുകളില്‍ നടക്കുമ്പോള്‍ ആനകള്‍ അനുഭവിക്കുന്ന വിഷമമോര്‍ത്താണത്രേ സാഗര്‍ രാധയ്‌ക്ക്‌ ചെരുപ്പ്‌ പണിതത്‌. നാല്‌പതിനായിരം രൂപയാണ്‌ ഇപ്പോള്‍ സാഗര്‍ രാധയ്‌ക്കുവേണ്ടി ചെലവാക്കിയിരിക്കുന്നത്‌.

പാപ്പാന്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്‌ക്ക്‌ കൊണ്ടുപോകമ്പോള്‍ ആനകള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്‌ സാഗര്‍ മനേക ഗാന്ധിയ്‌ക്ക്‌ ഒരു കത്തയച്ചിട്ടുണ്ട്‌.

ഷൂവിന്‌ പിന്നാലെ രാധയ്‌ക്ക്‌ ഇനി മനോഹരമായ വസ്‌ത്രം തുന്നുകയെന്നതാണ്‌ സാഗറിന്റെ അടുത്ത പദ്ധതി. എല്ലുകോച്ചുന്ന തണുപ്പില്‍ നിന്നും രാധയ്‌ക്കു രക്ഷനല്‍കാനാണത്രേ വസ്‌ത്രം തുന്നുന്നത്‌. രാധയോടുള്ള ഈ സ്‌നേഹപ്രകടനത്തിന്‌ സുഹൃത്തുക്കളും മറ്റ്‌ ആന പ്രേമികളുമാണ് സാഗറിന്‌ സഹായം നല്‍കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X