കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിവസ്ത്രങ്ങളില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍

  • By Staff
Google Oneindia Malayalam News

ഭുവനേശ്വര്‍: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങല്‍ ആലേഖനം ചെയ്ത് അടിവസ്ത്രങ്ങളുടെ പരസ്യം നല്‍കിയ യുഎസ്‌ കേന്ദ്രമായ വെബ്‌സൈറ്റിനെതിരെ ഒറീസ സര്‍ക്കാര്‍.

യുഎസ്‌ ആസ്ഥാനമായ എന്ന വെബ്‌സൈറ്റിലാണ്‌ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത അടിവസ്ത്രങ്ങളുടെ പരസ്യം നല്‍കിയിരിക്കുന്നത്. ഇത്‌ ഹൈന്ദവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന്‌ കാണിച്ച്‌ കേന്ദ്ര സര്‍ക്കാറിനും അമേരിക്കന്‍ എംബസിയ്‌ക്കും ഒറിസ സര്‍ക്കാര്‍ കത്ത്‌ നല്‍കിയിട്ടുണ്ട്‌.

ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തെ നിരുല്‍സാഹപ്പെടുത്തണമെന്നും ഹിന്ദുദൈവങ്ങളെ അപമാനിച്ച വെബ്‌സൈറ്റ്‌ ഉടമയ്‌ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തോട്‌ ആവശ്യപ്പെടണമെന്നുമാണ്‌ കത്തിലെ പ്രതിപാദ്യം.

ഒരു കത്ത്‌ വിദേശകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജിയ്‌ക്കും മറ്റൊന്ന്‌ ആഭ്യന്തരമന്ത്രി ശിവരാജ്‌ പാട്ടീലിസും ഇനിയുമൊന്ന്‌ ഇന്ത്യയിലെ യുഎസ്‌ എംബസ്‌ അധികൃതര്‍ക്കുമാണ്‌ നല്‍കിയിരിക്കുന്നതെന്ന്‌ ഒറീസയിലെ നിയമമന്ത്രി ബിബി ഹരിശ്ചന്ദ്രന്‍ പറഞ്ഞു.

വെറും കച്ചവടതാല്‍പര്യങ്ങള്‍ക്കായി ഹിന്ദുദൈവങ്ങളെ അനാശാസ്യകരമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതില്‍ ഒറീസ സര്‍ക്കാര്‍ ആഗാധമായ വേദനയും ഞെട്ടലും രേഖപ്പെടുത്തുന്നുവെന്നും വെബ്‌സൈറ്റ്‌ ഇതിന്‌ മാപ്പു പറയണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ദേശീയ പതാകയെയും ഇങ്ങനെ ഉപയോഗിച്ചിട്ടുണ്ടത്രേ. അടിവസ്‌ത്രങ്ങളിലും നായകളെ ധരിപ്പിക്കുന്ന വസ്‌ത്രങ്ങളിലും ജഗന്നാഥ ദേവനുള്‍പ്പെടെയുള്ള ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X