Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാല്‍സംഗക്കേസ്‌ പൊലീസിനെ കുഴക്കുന്നു

മുംബൈ: നവി മുംബൈയില്‍ വിദേശ വനിത രാത്രിയില്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ പൊലീസ്‌ ആറുപേരെ അറസ്റ്റുചെയ്‌തു. എന്നാല്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനും പൊലീസിന്‌ കഴിഞ്ഞിട്ടില്ല.

തിങ്കളാഴ്‌ച രാത്രിയാണ്‌ ഒരു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ഫിന്‍ലാന്റ്‌ സ്വദേശിയായ മുപ്പത്തിയാറുകാരി ബലാല്‍സംഗം ചെയ്യപ്പെടുന്നത്‌. രാത്രി ഒരു ബാറില്‍ നിന്നും മദ്യം കഴിച്ച്‌ പുറത്തിറങ്ങിയ ഇവര്‍ വാഹനമൊന്നും കിട്ടാത്തതിനെത്തുടര്‍ന്ന്‌ ഒരാളുടെ കാറില്‍ ലിഫ്‌റ്റ്‌ ചോദിക്കുകയായിരുന്നു. ഈ കാര്‍ ഡ്രൈവറാണ്‌ സമീപമുള്ള പാര്‍സിക്‌ ഹില്ലില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും വഴിയരികില്‍ ഉപേക്ഷിച്ച്‌ കടന്നുകളയുകയും ചെയ്‌തത്‌.

തുടര്‍ന്ന്‌ ചൊവ്വാഴ്‌ച പുലര്‍ച്ചെ ഒരു പെട്രോള്‍ ബങ്കിന്‌ പുറത്ത്‌ അവശനിലയില്‍ ഇരുക്കുമ്പോഴാണ്‌ പട്രോളിംഗിനെത്തിയ പൊലീസ്‌ ഇവരെ കണ്ടെത്തിയത്‌. കാറിനെക്കുറിച്ചും കാര്‍ഡ്രൈവറെക്കുറിച്ചും ഇവര്‍ക്ക്‌ വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ പ്രതിയെപിടികൂടുകയെന്നത്‌ പൊലീസിനെ സംബന്ധിച്ച്‌ വിഷമകരമായ ജോലിയാണ്‌.

ഇവരെ കണ്ടെത്തിയതിന് സമീപത്തെ പെട്രോള്‍ ബങ്കിലെ ജീവനക്കാരെ പൊലീസ്‌ ചോദ്യം ചെയ്‌തിട്ടുണ്ട്‌. സഹായിക്കാന്‍ ചെന്ന ഇവരെ സ്‌ത്രീ വഴക്കുപറഞ്ഞുവെന്നും പിന്നീട്‌ പൊലീസിനെ വിളിക്കാമെന്നുപറഞ്ഞപ്പോള്‍ ശാന്തയായെന്നുമാണ്‌ പെട്രോള്‍ ബങ്ക്‌ മാനേജര്‍ പൊലീസില്‍ അറിയിച്ചത്‌.

മാത്രവുമല്ല കുടിയ്‌ക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ അത്‌ വേണ്ടെന്ന് ‌ പറഞ്ഞ്‌ സ്‌ത്രീ ഒരു സിഗരറ്റ്‌ ആവശ്യപ്പെടുകയായിരുന്നുവത്രേ പെട്രോള്‍ ബങ്കിനുള്ളില്‍ നിന്നും സിഗരറ്റ്‌ വലിക്കരുതെന്ന്‌ പറഞ്ഞപ്പോഴാണത്രേ അവര്‍ അതിന്റെ മതിലിന്‌ പുറത്തേയ്‌ക്ക്‌ വന്നിരുന്നത്‌. പിന്നീടാണ്‌ പൊലീസ്‌ ഇവരെ കാണുന്നത്‌.

നവിമുംബൈയിലെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്‌ത്രീയെ വ്യാഴാഴ്‌ച വൈകീട്ട്‌ വീട്ടിലേയ്‌ക്കയച്ചിട്ടുണ്ട്‌. ആശുപത്രിയില്‍ നിന്നും പരിശോധനാ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പൊലീസ്‌ അന്വേഷണം ഊര്‍ജിതമാക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍




Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+