കാമുകന്റെ വീട്ടില്‍ കാമുകിയുടെ സത്യഗ്രഹം
കോഴിക്കോട്: കാമുകന്‍ തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് കാമുകി കാമുകന്റെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലാണ് സംഭവം നടക്കുന്നത്.
തൃശ്ശൂര്‍ സ്വദേശിയായ വിജയയാണ്‌് കാമുകനെതിരെ വീട്ടില്‍ കയറി സത്യഗ്രഹം നടത്തുന്നത്. എന്നാല്‍ കാമുകനായ പ്രദീപ് യുവതിയെ വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും അതിലും ഭേദം ജയിലില്‍ പോകുന്നതാണെന്നുമാണ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് വിജയ പ്രദീപിന്റെ വീട്ടിലെത്തി സത്യഗ്രഹം തുടങ്ങിയത്. പ്രദീപ് തന്നെ പ്രണയം നടിച്ച വഞ്ചിയ്‌ക്കുകയായിരുന്നുവെന്നും ഇയാള്‍തന്നെ തന്നെ വിവാഹം ചെയ്യണമെന്നുമാണ് വിജയ പറയുന്നത്.
പ്രശ്‌നം തുടര്‍ന്നപ്പോള്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐ മോഹനചന്ദ്രന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഒത്തുതീര്‍പ്പിലെത്തിയില്ല. ചര്‍ച്ചയില്‍ വിജയയും പ്രദീപും പങ്കെടുത്തിരുന്നു. എന്നാല്‍ വിജയയെ വിവാഹം ചെയ്യില്ലെന്ന് പ്രദീപ് ഉറപ്പിച്ചുപറഞ്ഞതോടെ ചര്‍ച്ച പൊളിഞ്ഞു.
ഇതോടെ വിജയ വീണ്ടും പ്രദീപിന്റെ വീട്ടിലെത്തി സത്യഗ്രഹമിരിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതേവരെ പ്രദീപിനെതിരെ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.
യുവതി വീട്ടില്‍ വന്നതറിഞ്ഞ് ആദ്യം പ്രദീപ് ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായതോടെയാണ് ചര്‍ച്ച നടത്താനുള്ള സാഹചര്യമുണ്ടായത്.


Click it and Unblock the Notifications