ഐടി സ്ഥാപനങ്ങളില്‍ മൈക്രോസോഫ്‌റ്റിന്റെ റെയ്‌ഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് വന്‍തോതില്‍ മൈക്രോസോഫ്‌റ്റ് വ്യാജ സോഫ്‌റ്റ്വേറുകള്‍ വ്യാപിക്കുന്നുണ്ടെന്ന മൈക്രോസോഫ്‌റ്റ് ഉദ്യോഗസ്ഥരുടെ പരാതിയെത്തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ റെയ്‌ഡ് നടത്തി.
പരിശോധനയില്‍ വ്യാജ സോഫ്‌റ്റ്വേറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ടുപരെ അറസ്റ്റുചെയ്‌തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ സഹായത്തോടെ തലസ്ഥാനത്തെ ഐടി സ്ഥാപനങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.
ആറ്റിങ്ങലില്‍ പ്രവര്‍ത്തിക്കുന്ന സൂര്യടെക് സ്ഥാപനത്തിന്റെ ഉടമ റിജു മുകുന്ദന്‍, പട്ടത്തെ മീഡിയ സിസ്റ്റംസ് മാനേജിംഗ് പാട്‌ണര്‍ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സൂര്യടെകില്‍ നിന്നും 12 സിഡികളും രണ്ട് ഹാര്‍ഡ് വേര്‍ കോപ്പികളും പൊലീസ് കണ്ടെടുത്തു.
വര്‍ക്കല, കൊല്ലം എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിട്ടുണ്ടെന്നാണ് സൂചന. മൈക്രോസോഫ്‌റ്റ് ഉദ്യോഗസ്ഥരായ ഡി.സി ശര്‍മ്മ, ആനന്ദ് ബാനര്‍ജി, നിയമോപദേഷ്ടാവ് ജയ്‌ഭരദ്വാജ് എന്നിവരാണ് പരിശോധന നടത്തിയത്.
ഇവര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തി വിവിരങ്ങള്‍ അറിയിച്ചശേഷം അതത് പൊലീസ് സ്റ്റേഷനുകളിലെ ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തുകയാണുണ്ടായത്.
മൈക്രോസോഫ്‌റ്റിന്റെ സോഫ്‌റ്റ്വേറുകള്‍ വില്‍ക്കുന്നത് നിയമാനുസൃതം തെറ്റാണെന്ന് കാണിച്ച് ഐടി സ്ഥാപനങ്ങല്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായി മൈക്രോസോഫ്‌റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് ലക്ഷം രൂപവരെ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത സോഫ്‌റ്റ് വേറുകള്‍.












Click it and Unblock the Notifications