ശബരിമല ഭണ്ഡാരത്തില്‍ നിന്നും പണം വിഴുങ്ങിയ ജീവനക്കാരന്‍ പിടിയില്‍
ശബരിമല: പണവും സ്വര്‍ണവും വിഴുങ്ങിയ ദേവസ്വം ജീവനക്കാരന്‍ പിടിയിലായി. ചങ്ങനാശേരി സബ് ഗ്രൂപ്പിലെ വേഴപ്ര ദേവസ്വം കഴകം കെ.എസ് സഞജയനാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും 600 ഗ്രാം സ്വര്‍ണവും 8000 രൂപയും കണ്ടെടുത്തിട്ടുണ്ട്.
മോഷണം തടയുന്നതിന് വിജിലന്‍സ് സ്ഥാപിച്ച ക്ലോസഡ് സര്‍ക്യൂട്ട് ടി.വിയാണ് സഞ്‌ജയനെ കുടുക്കിലാക്കിയത്.
ഭണ്ഡാരപ്പുരയ്‌ക്കുള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ സഞജയന്‍ എന്തോ വിഴുങ്ങുന്നതായി കണ്ടിരുന്നു. ഇത് കണ്ട് സംശയം തോന്നിയ അധികൃതര്‍ സഞ്‌ജയന്‍ ചോദ്യം ചെയ്‌തപ്പോള്‍ ഇയാള്‍ പണം വിഴുങ്ങിയതായി സമ്മതിക്കുകയായിരുന്നു. ആയിരം രൂപയാണ് ഇയാള്‍ വിഴുങ്ങിയത്.
തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് ബാക്കി തുകയും സ്വര്‍ണവും കണ്ടെത്തിയത്.
പണവും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും ഭണ്ഡാരപ്പുരയില്‍ നിന്ന് മോഷണം പോകുന്നുവെന്ന പരാതിയില്‍ ഇവിടത്തെ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ചിലര്‍ ഭണ്ഡാരപ്പുരയില്‍ നിന്നും മോഷ്ടിക്കുന്ന വസ്‌തുക്കള്‍ വിഴുങ്ങുകയും പുറത്തെത്തി ശര്‍ദ്ദിച്ച് പുറത്തെടുക്കുകയുമാണ് രീതിയെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications