ഇന്‍റര്‍നെറ്റില്‍ മകളുടെ നഗ്നചിത്രം പ്രദര്‍ശിപ്പിച്ച പിതാവിന് തടവ്
ടൊറന്റോ: ഇന്റര്‍നെറ്റിലൂടെ നാലു വയസായ മകളുടെ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ചയാളെ നാല് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
2006 ഒക്ടോബറില്‍ കാനഡയിലെ ടൊറോന്റോയിലാണ് സംഭവം നടന്നത്. കുട്ടിയുടെ ഭാവിയെ ബാധിയ്‌ക്കുമെന്നതിനാല്‍ ഇയാളുടെ പേരും മറ്റ് കാര്യങ്ങളും കോടതി പുറത്തു വിട്ടിട്ടില്ല.
മറ്റൊരാളുമായി ചാറ്റ് ചെയ്യുന്നതിനിടെ മണിക്കൂറുകളോളം ഇയാള്‍ മകളുടെ നഗ്നത വെബ്‌ക്യാമിലൂടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പോള്‍ കരോസ്‌കിയെന്ന സ്വകാര്യ ഡിക്‌റ്ററ്റീവ് ആണ് ഇയാളെ പിടികൂടുന്നതിന് പ്രധാന പങ്ക് വഹിച്ചത്.
പോള്‍ ആക്‌സ്‌മികമായി ഈ വീഡിയോ കാണുകയായിരുന്നു. പ്രതിക്കെതിരെ പോലീസ് ഏഴ് ക്രിമനില്‍ കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.
ശിക്ഷ വിധിക്കുന്നതിനിടെ കോടതിയിലെ ജഡ്‌ജി നിശിതമായി ഇയാളെ വിമര്‍ശിച്ചു. വിശ്വസ വഞ്ചനയാണ് ഇയള്‍ ചെയ്‌തതെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ പ്രതിയെ പിടികൂടുന്നതിന് സഹായിച്ച പോള്‍ കോടതി വിധിയെ 'ദുഖകരം' എന്നാണ് വിശേഷിപ്പിച്ചത്. പ്രതി ഇതിലും കൂടുതല്‍ ശിക്ഷയ്‌ക്ക് അര്‍ഹനായിരുന്നുവെന്ന് പോള്‍ പറഞ്ഞു.












Click it and Unblock the Notifications