ഡോ. ഹനീഫിന് വിസ തിരിച്ചു നല്കാന്‍ കോടതി വിധി
മെല്‍ബണ്‍: തീവ്രവാദി പ്രവര്‍ത്തനം ആരോപിക്കപ്പെട്ട ഇന്ത്യക്കാരനായ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് തൊഴില്‍ വിസ തിരിച്ചു നല്‌കാന്‍ ആസ്‌ട്രേലിയന്‍ കോടതി ഉത്തരവിട്ടു. ഇതോടെ വിസയ്‌ക്ക് വേണ്ടി ഹനീഫ് നടത്തിയ പോരാട്ടം വിജയംകണ്ടു.
ഹനീഫിന് വിസ തിരിച്ച് നല്‌കരുതെന്ന ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ വാദം കോടതി തള്ളിയതോടെയാണ് ഹനീഫിന് വീണ്ടും ആസ്‌ട്രേലിയയില്‍ പോകാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നത്.
ലോകത്തെ ഞെട്ടിച്ച ഗ്ലാസ്‌ഗോ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഹനീഫിനെ ആസ്‌ട്രേലിയന്‍ പോലീസ് അറസ്‌റ്റു ചെയ്‌തിരുന്നു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഹനീഫ് നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയ്‌ക്കുകയായിരുന്നു.
എന്നാല്‍ ഹനീഫിന്റെ തൊഴില്‍ വിസ തിരിച്ച് നല്‌കാന്‍ ആസ്‌ട്രേലിയന്‍ ഭരണകൂടം തയ്യാറായിരുന്നില്ല. ഇതിനെതിരെ ഹനീഫ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ കോടതി ഉത്തരവുണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ അഭിഭാഷതന്റെ വാദങ്ങളെ കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു.












Click it and Unblock the Notifications