Get Updates
Get notified of breaking news, exclusive insights, and must-see stories!

തടവുകാരനും കാമുകിയ്‌ക്കും കോടതി മുറിയില്‍ താലികെട്ട്‌

സിന്‍സിനാറ്റി: പതിനൊന്നുവര്‍ഷത്തെ പ്രണയത്തിനുശേഷം കോടതിയില്‍ താലികെട്ട്‌. സിന്‍സിനാറ്റിയിലെ ഒരു കോടതിമുറിയാണ്‌ തടവുകാരായ അന്റോണിയോ ഹാരിസിന്റെയും കാമുകി അരേത്താ തോമസിന്റെയും വിവാഹത്തിന്‌ വേദിയായത്‌.

മയക്കുമരുന്നു ആയുധവും കൈവശം വെച്ചതിനെത്തുടര്‍ന്നാണ്‌ ഹാരിസിനെ ജിയിലിലടച്ചത്‌. ജാമ്യം ലഭിച്ചശേഷം തിങ്കളാഴ്‌ച രാവിലെ വീട്ടില്‍വെച്ച്‌ അരേത്തയുടെ കഴുത്തില്‍ മിന്നുകെട്ടാമെന്നായിരുന്നു ഹാരിസിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ കോടതി ജാമ്യത്തുക 200,000ഡോളറായി ഉയര്‍ത്തി.മുപ്പത്തിനാലുകാരനായ ഹാരിസിന്‌ ഈ തുക നല്‍കി ജാമ്യത്തിലിറങ്ങാനുള്ള പ്രാപ്‌തിയില്ലായിരുന്നു. ഇതിനെത്തുടര്‍ന്നാണ്‌ ബുധനാഴ്‌ച സാധാരണ പരാതികള്‍ പരിഗണിക്കുന്ന കോടതിയില്‍ ജസ്‌റ്റിസ്‌ സ്‌റ്റീവ്‌ മാര്‍ടിന്റെ സാന്നിധ്യത്തില്‍ ഹാരിസ്‌ അരേത്തയെ കെട്ടിയത്‌.

ജാമ്യത്തിലിറങ്ങാന്‍ കഴിയാത്തതിനാല്‍ കോടതിയില്‍ വച്ച്‌ വിവാഹം നടത്താന്‍ അുവദിക്കണമെന്ന ഹാരിസിന്റെ അപേക്ഷ കോടതി കണക്കിലെടുക്കുകയായിരുന്നു. ജയില്‍ വസ്‌ത്രമണിഞ്ഞാണ്‌ ഹാരിസ്‌ വിവാഹിതനായത്‌. വധുവാകട്ടെ ജീന്‍സും ഷര്‍ട്ടും അണിഞ്ഞാണ്‌ എത്തിയിരുന്നത്‌.

മിന്നുകെട്ടിന്‌ശേഷം ഇരുവര്‍ക്കും ഒരു ചുംബന കൈമാറാനും കോടതി അനുവാദം നല്‍കിയിരുന്നു. അതിന്‌ശേഷം ഗാര്‍ഡുകള്‍ ഹാരിസിനെ ജയില്‍മുറിയിലേയ്‌ക്കു തിരിച്ചുകൊണ്ടുപോയി.

എനിയ്‌ക്കറിയാം ഇത്തരമൊരു അനുഭവം തീര്‍ത്തും അസാധാരണമാണെന്ന്‌. പക്ഷേ ജീവിതം ഇങ്ങനെയാണ്‌ എപ്പോള്‍ എന്ത്‌ എങ്ങനെ സംഭവിക്കുമെന്ന്‌ നമുക്ക്‌ പറയാന്‍ കഴിയില്ല- വിവാഹത്തിന്‌ ശേഷം ഹാരിസ്‌ പറഞ്ഞു. പതിനൊന്നു വര്‍ഷമായി പ്രണയിക്കുന്ന ഹാരിസിനും അരേത്തയ്‌ക്കും രണ്ടുകുട്ടികളുമുണ്ട്‌.

കുട്ടികളെക്കരുതിയാണ്‌ ഇത്തരത്തിലൊരു കാര്യത്തിന്‌ അനുവാദം നല്‍കിയതെന്ന്‌ ജഡ്‌ജി മാര്‍ട്ടിന്‍ പറഞ്ഞു. മരിജുവാനയും കൊക്കെയിനും കടത്തിയ കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഹാരിസിന്‌ മുപ്പത്തിയെട്ട്‌ വര്‍ഷമെങ്കിലും തടവറയില്‍ കഴിയേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+