വഡോദരയില്‍ അമീറിന്റെ ചിത്രത്തിന് വിലക്ക്
അഹമ്മദാബാദ്: അമീര്‍ഖാന്റെ പുതിയ ചിത്രമായ 'താരെ സമീന്‍ പര്‍' ഗുജറാത്തിലെ വഡോദരയില്‍ പ്രദര്‍ശിപ്പിക്കില്ല.
സിനിമയ്‌ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനെതിരെ തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് തിയറ്ററുടമകള്‍ തീരുമാനിയിക്കുകയായിരുന്നു.
സര്‍ദാര്‍ പട്ടേല്‍ സേന പ്രവര്‍ത്തകര്‍ കുറച്ചു ദിവസങ്ങളായി സിനിമയുടെ പോസ്‌റ്ററുകള്‍ നശിപ്പിക്കുകയും സിനിമ തീയറ്ററിനു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്‌തിരുന്നു.
ഗുജറാത്തിലെ നര്‍മ്മദ അണക്കെട്ട് നിര്‍മാണത്തിനെതിരെ മേധാ പട്‌കര്‍ നയിച്ച പ്രക്ഷോഭത്തിന് പിന്‍ന്തുണ പ്രഖ്യാപിച്ച് അമീര്‍ഖാന്‍ പ്രസ്‌താവന നടത്തിയിരുന്നു. ഇതിനെതിരെ ഗുജറാത്തലില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇക്കാരണത്താല്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ 'ഫന' എന്ന ചിത്രത്തിന്റെ ഗുജറാത്തിലെ പ്രദര്‍ശനം സര്‍ദാര്‍ പട്ടേല്‍ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. അമീര്‍ ഖാന്‍ ഗുജറാത്ത് ജനതയോട് മാപ്പ് പറഞ്ഞ് പ്രസ്‌താവന പിന്‍വലിക്കുന്നതു വരെ അമീറിന്റെ ഒറ്റ ചിത്രവും പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകര്‍.
നേരത്തെ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരും അമീറിന്റെ ചിത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications