അതിര്‍ത്തികളിലെ ബിഎസ്എഫുകാരുടെ മദ്യത്തിന്റെ ക്വാട്ട വെട്ടിക്കുറച്ചു
ഷില്ലോങ്: രാജ്യത്തിന്റെ അതിര്‍ത്തി കാവല്‍ക്കാരുട മദ്യ ക്വാട്ട വെട്ടിക്കുറയ്‌ക്കാന്‍ ഉത്തരവ്.
രാജ്യാന്തര അതിര്‍ത്തികളില്‍ കാവല്‍ നില്‌ക്കുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ജവാന്മാരിലും ഓഫീസര്‍മാരിലും മദ്യാസക്തി കൂടുന്നുവെന്ന കാരണത്തിലാണ് ഇവര്‍ക്കുള്ള ക്വാട്ട അധികൃതര്‍ വെട്ടിക്കുറച്ചത്.
ഇനി മുതല്‍ അതിര്‍ത്തി നീരിക്ഷണ പോസ്‌റ്റുകളില്‍ മദ്യത്തിന് നിരോധനമുണ്ടാകും. ഇതു പ്രകാരം ജവാന്മാര്‍ക്ക് ബാരക്കുകളിലും അവധിയ്‌ക്കു പോകുമ്പോഴും മാത്രമേ മദ്യം വിതരണം ചെയ്യുകയുള്ളു.
ആസാം, മേഖാലയ അതിര്‍ത്തികളിലെ ജവാന്മാരെ മദ്യാസക്തിയില്‍ മോചിപ്പിക്കുന്നതിനായി കൗണ്‍സിലിങ് കേന്ദ്രങ്ങള്‍ തുടങ്ങാനും ബിഎസ്‌എഫ് തീരുമാനിച്ചിട്ടുണ്ട്.
ഷില്ലോങിലെ ബിഎസ്‌എഫ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടക്കുന്ന രണ്ടു ദിവസത്തെ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് ബിഎസ്‌എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി.കെ മിശ്രയാണ് ക്വാട്ട കുറയ്‌ക്കുന്നതിന്റെ കാര്യം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications