അഭയയുടെ അച്ഛന്‍ ആരെയോ ഭയക്കുന്നു: ജോമോന്‍
കോട്ടയം: മകളുടെ കൊലപാതകം തെളിയുന്നതിനെ സിസ്‌റ്റര്‍ അഭയയുടെ അച്ഛന്‍ തോമസ് ഭയപ്പെടുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍.
കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ സ്വാധീനവലയത്തിലാണ് തോമസ്. അപരിചിതനായ ഒരാള്‍ അമേരിക്കയില്‍ നിന്നും തോമസിന്റെ അക്കൗണ്ടിലേയ്‌ക്ക് മുന്‍പ് ഒരു വന്‍തുക അയച്ചിരുന്നു. ഇതിന്റെ രേഖ സിബിഐ പിടിച്ചെടുത്തതാണ്.
സാമ്പത്തികനേട്ടത്തിന് വേണ്ടിയാണ് ഞാന്‍ ഈ കേസ് നടത്തുന്നതെന്ന തോമസിന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. അത്തരമൊരു ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ 16 വര്‍ഷമായി ഈ കേസിന് പുറകെ നടക്കേണ്ട കാര്യമുണ്ടായിരുന്നില്ല- ജോമോന്‍ വാത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്നാല്‍ കേസ് നടത്തിപ്പില്‍ ജോമോന്‍ ഇടപെടേണ്ടെന്നും അത് നടത്താന്‍ അഭയയുടെ രക്തബന്ധത്തില്‍പ്പെട്ടവര്‍ തന്നെയുണ്ടെന്നുമാണ് തോമസ് പറയുന്നത്. ജോമോന്റെ ഇടപെടലാണ് കേസ് നീണ്ടുപോകാന്‍ കാരണമെന്നും തോമസ് ആരോപിക്കുന്നു.
നേരത്തെ ജോമോന്‍ കേസില്‍ അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് ദുരുദ്ദേശപരമാണെന്നും കാണിച്ച് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications