Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ അനുവദിച്ച 120 ഏക്കര്‍ വേണ്ടെന്ന്‌ ഐഎസ്‌ആര്‍ഒ

തിരുവനന്തപുരം: ബഹിരാകാശ ഇന്‍സ്റ്റിറ്റിയൂട്ടിനായി സംസ്ഥാന സര്‍ക്കാര്‍ പൊന്‍മുടിയില്‍ നല്‍കിയ ഭൂമി തങ്ങള്‍ക്ക്‌ ആവശ്യമില്ലെന്ന്‌ ഐഎസ്‌ആര്‍ഒ അറിയിച്ചു.

എന്നാല്‍ അപ്പര്‍സാനിട്ടോറിയത്തിലെ ഇരുപത്‌ ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന്‌ നടപടിസ്വീകരിക്കുമെന്ന്‌ ഐഎസ്‌ആര്‍ഒ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ തെന്നൂരിലെ കമ്പിമൂട്ടില്‍ 120 ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. ഈ ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനം സാധ്യമല്ലെന്നതിനാലാണ്‌ ഭൂമി വേണ്ടെന്ന്‌ വെച്ചിരിക്കുന്നത്‌. അറുപത്‌ ഡിഗ്രി ചരിവുള്ള സ്ഥലമായതിനാല്‍ ഇവിടെ നിര്‍മ്മാണം സാധ്യമല്ല.

ഇത്‌ നിബിഢവനവും മൂന്ന്‌ അരുവികളുടെ ഉത്ഭവസ്ഥാനവുമാണ്‌. റിമോര്‍ട്ട്‌ സെന്‍സിംഗ്‌ വഴി പഠനം നടത്തിയപ്പോള്‍ ഈ ഭൂമി നിര്‍മ്മാണത്തിന്‌ കൊള്ളില്ലെന്നാണ്‌ കണ്ടെത്തിയത്‌. മാത്രമല്ല ഇവിടെ നിര്‍മ്മാണം നടത്തിയാല്‍ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്തുകൂടി നാലര കിലോമീറ്ററോളം റോഡും നിര്‍മ്മിക്കേണ്ടിവരും.

ഐഎസ്‌ആര്‍ഒയുടെ സാങ്കേതിക പഠന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ സഹിതമാണ്‌ ഭൂമി വേണ്ടെന്ന കാര്യം സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്‌. കഴിഞ്ഞ 16ന്‌ ഐഎസ്‌ആര്‍ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ കാണുന്നതിന്‌ മുമ്പുതന്നെ ഇത്‌ സംബന്ധിച്ച വിശദമായ കത്ത്‌ ചീഫ്‌ സെക്രട്ടറിയ്‌ക്ക്‌ നല്‍കിയിരുന്നതായി ഡയറക്ടര്‍ ഡോക്ടര്‍ വി.എന്‍ സുരേഷ്‌ സ്ഥിരീകരിച്ചു. എന്നാല്‍ സ്ഥലം വേണ്ടെന്നകാര്യം ഐഎസ്‌ആര്‍ഒ അറിയിച്ചില്ലെന്നാണ്‌ ചീഫ്‌ സെക്രട്ടറി പി.ജെ തോമസ്‌ പറയുന്നത്‌.

അപ്പര്‍ സാനിട്ടോറിയത്തിലെ 20 ഏക്കര്‍ ഹെലിപ്പാഡ്‌ നിര്‍മ്മാണം അടുക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ്‌ ഉപയോഗിക്കുക. പഠനഗവേഷണങ്ങള്‍ക്കായി സര്‍ക്കാര്‍ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിവരും. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ അടുത്തനടപടി എന്താണെന്ന്‌ വ്യക്തമല്ല.

സങ്കേതിക പഠനവിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ മറികടന്ന്‌ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സ്ഥാപനം കേരളം വിട്ട്‌ പോകാതിരിക്കാന്‍ തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്‌തിട്ടുണ്ടെന്നും ഐഎസ്‌ആര്‍ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+