കരുണാകരനും കൂട്ടരും ചെന്നിത്തലയുടെ ഉറക്കം കളയുമെന്ന് മുരളി
തിരുവനന്തപുരം: കരുണാകരനും കൂട്ടരും തിരിച്ചുചെല്ലുന്നതോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്ക് ഉറക്കം നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് കെ. മുരളീധരന്‍.
കോണ്‍ഗ്രസുമായി ലയനസമ്മേളനം നടത്തുകയാണെന്നാണ് എന്‍സിപി വിട്ടുപോയവര്‍ പ്രചരിപ്പിക്കുന്നത്. രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കുന്നത്. എന്‍സിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയായി നില്‍ക്കുകയാണ്. അപ്പോള്‍ ഏതുപാര്‍ട്ടിയിലാണ് കോണ്‍ഗ്രസ് ലയിക്കുന്നത്. കരുണാകരനൊപ്പം കോടോത്ത് കുറുപ്പും കുറേ ബൂത്ത് പ്രസിഡന്റുമാരുമുണ്ടെങ്കില്‍ അത് രാഷ്ട്രീയ പാര്‍ട്ടിയാകുമോ- മുരളി ചോദിച്ചു.
ഒരു സംസ്ഥാനത്തുപോലും ജയിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് കോണ്‍ഗ്രസിനുള്ളത് അത്തരമൊരു പാര്‍ട്ടി തറവാടാണെന്നൊക്കെ പറയുന്നതില്‍ കാര്യമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് പറയുമ്പോള്‍ത്തന്നെ ആ പാര്‍ട്ടിയിലെ പലര്‍ക്കും കണ്ണുതള്ളുകയാണ്. രാജ്യസഭാ പരിപാടി നിര്‍ത്തലാക്കിയാല്‍ ഇവരെല്ലാം വഴിയാധാരമാകും.
കേരള രാഷ്ട്രീയത്തില്‍ എന്‍സിപി സ്വതന്ത്ര നിലപാട് തുടരും. എനിയ്‌ക്കു കയറാനായില്ലെങ്കിലും പ്രസിഡന്റായിരിക്കുമ്പോള്‍ പണികഴിപ്പിച്ച കെപിസിസി ആസ്ഥാനത്ത് അച്ഛനെങ്കിലും കയറാന്‍ കഴിയുമന്നതില്‍ സന്തോഷമുണ്ട്- അദ്ദേഹം പറഞ്ഞു. എന്‍സിപിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications