കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന് ജനം അവധിയെടുത്ത്‌ വീട്ടിലിരിക്കുന്നു: സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

Kerala High Courtകൊച്ചി: ഹര്‍ത്താല്‍ ദിവസങ്ങളില്‍ ജനം സ്വയം അവധിപ്രഖ്യാപിച്ച്‌ വീട്ടിലിരുന്ന്‌ ആഘോഷിക്കുകയാണെന്ന്‌ സര്‍ക്കാര്‍. ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെതിരായ കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ സര്‍ക്കാര്‍ ഇങ്ങനെ ബോധിപ്പിച്ചിരിക്കുന്നത്‌.

ഹര്‍ത്താലിനോടനുബന്ധിച്ച്‌ പട്ടാളത്തേയോ അര്‍ധസൈനിക വിഭാഗത്തെയും നിയോഗിക്കത്തക്കവിധത്തില്‍ അനിഷ്ടസംഭവങ്ങളൊന്നും സംസ്ഥാനത്ത്‌ ഉണ്ടായിട്ടില്ല. ഇത്തരം ദിവസങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാധ്യമങ്ങള്‍ പെരുപ്പിച്ച്‌ കാട്ടുകയാണ്‌. ഇത്‌ സാധാരണദിവസങ്ങളില്‍ പോലും സംഭവിച്ചേക്കാവുന്ന കാര്യങ്ങളാണ്‌- സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ഹര്‍ത്താല്‍ തടയാനും പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും ഇറക്കിയ ഉത്തരവുകളും സത്യവാങ്‌മൂലത്തില്‍ നിരത്തിയിട്ടുണ്ട്‌.

ഏതെങ്കിലും സമരത്തില്‍ പങ്കെടുക്കരുതെന്നോ പങ്കെടുക്കണമെന്നോ നിര്‍ബ്ബന്ധിക്കാന്‍ സര്‍ക്കാറിനാവില്ല. 2007 നവംബര്‍ ഒന്നിന്‌ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനജീവിതം തടസ്സപ്പെട്ടുവെന്ന ആരോപണം തെറ്റാണ്‌. അന്ന്‌ ഒരു സ്‌ത്രീയെ തടഞ്ഞ ആള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

ഹര്‍ത്താല്‍ ദിവസം ജനജീവിതം സാധാരണനിലയിലാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്‌. സര്‍ക്കാര്‍ വാഹനങ്ങള്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഓടാറുണ്ട്‌. എന്നാല്‍ സാമൂഹിക വിരുദ്ധര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നു. എന്നിട്ടും പൊലീസ്‌ അകമ്പടിയോടെ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ ഓടാറുണ്ട്‌. പക്ഷേ യാത്രക്കാര്‍ ഉണ്ടാകാറില്ല. യാത്രക്കാരില്ലാതെ ബസ്സോടിക്കുന്നത്‌ സര്‍ക്കാറിന്‌ നഷ്ടമുണ്ടാക്കും.

ഒരു ദിവസത്തെ ഹര്‍ത്താലും പണിമുടക്കും ഉണ്ടായാല്‍ അക്രമം തടയാന്‍ വേണ്ടത്ര പൊലീസ്‌ സംസ്ഥാനത്തുണ്ട്‌. പട്ടാളത്തെ മുന്‍കൂട്ടി ഇറക്കുന്ന്‌ ജനങ്ങളില്‍ പേടിയുണ്ടാക്കുകയേയുള്ളു. ചിലപ്പോള്‍ പരീക്ഷകള്‍ മാറ്റിവയ്‌ക്കുകയോ അവധി നല്‍കുകയോ ചെയ്യുന്നത്‌ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ മാത്രമാണ്‌. അല്ലാതെ സര്‍ക്കാര്‍ ഹര്‍ത്താലിനെ അനുകൂലിക്കുന്നതുകൊണ്ടല്ല. സുരക്ഷ നല്‍കാമെന്ന്‌ ഉറപ്പുനല്‍കിയാലും സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ മടിക്കുന്നു- സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ഹര്‍ത്താലിലെ ആക്രമത്തിന്‌ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയില്ലെന്നു കാണിച്ച്‌ ഇതേവരെ ആരും കോടതിയെ സമപീപിച്ചിട്ടില്ലെന്നാണ്‌ മറ്റൊരു ന്യായീകരണം. പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.

ഇതുസംബന്ധിച്ച ഹര്‍ജി കോടതി പിന്നീട്‌ പരിഗണിയ്‌ക്കും. കൊച്ചിയിലെ ദി പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനക്കുവേണ്ടി എം.കെ ഹരിദാസ്‌ എന്നയാളാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X