Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനറല്‍ മോട്ടോഴ്‌സിന്റെ 313,000 കാറുകളില്‍ ഗുരുതരമായ തകരാര്‍

വാഷിംഗ്‌ടണ്‍: ലോക പ്രശസ്‌ത കാര്‍ നിര്‍മാണ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ്‌ പുറത്തിറക്കിയ 313,000 കാറുകളില്‍ ഗുരുതരമയ തകരാര്‍ കണ്ടെത്തി.

കാറുകളിലെ ഫ്‌ളൂയിഡ്‌ ലീക്ക്‌ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന തകരാര്‍ മൂലം ഡ്രൈവര്‍ക്ക്‌ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അപകടമുണ്ടാകാനും സാധ്യതയുണ്ടെന്ന്‌ ജനറല്‍ മോട്ടോഴ്‌സ്‌ അധികൃതര്‍ പറഞ്ഞു.

ഇത്തരം തകരാര്‍ കണ്ടെത്തിയ 313000 കാറുകളെ ഫാക്ടറിയിലേക്ക്‌ തിരിച്ചു വിളിച്ചിട്ടുണ്ട്‌, .

2005-07 വര്‍ഷങ്ങളലായി അമേരിക്കയില്‍ പുറത്തിറങ്ങിയ ജനറല്‍ മോട്ടോഴ്‌സിന്റെ കാഡില്ലാക്‌, പോന്റിയാക്‌ എന്നി വിഭാഗത്തില്‍പ്പെട്ട 275 936 കാറുകളില്‍ തകരാര്‍ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ കാനഡ, മെക്‌സികോ, തെക്കു കിഴക്കേനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വിറ്റു പോയ കാറുകള്‍ക്കാണ്‌ തകരാര്‍ കണ്ടെത്തിയിട്ടുള്ളത്‌.

കാറുകളുടെ പിന്നിലുള്ള ആക്‌സിലിലാണ്‌ ഫ്‌ളൂയിഡ്‌ ലീക്ക്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇതു മൂലം വാഹനമോടിക്കൊണ്ടിരിക്കുമ്പോള്‍ ചക്രങ്ങള്‍ പെട്ടെന്ന്‌ നില്‌ക്കാന്‍ സാധ്യതയുണ്ടെന്ന്‌ ജനറല്‍ മോട്ടോഴ്‌സ്‌ വക്താവ്‌ കരോലിന്‍ മാര്‍ക്കി പറഞ്ഞു.

ഇത്തരത്തില്‍ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കന്പനി ഈ തകരാര്‍ കണ്ടെത്തിയത്.

തകരാറുകള്‍ സൗജന്യമായി പരിഹരിയ്ക്കുമെന്ന് കന്പനി അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+