Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മാനപ്രശ്നം; ഭാര്യ ഭര്‍ത്താവിനെ കുത്തി

റോക്‌ സ്‌പ്രിംഗ്‌സ്‌: ക്രിസ്‌മസ്‌ സമ്മാനപ്പൊതി തുറക്കുന്നത്‌ സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ കോപാകുലയായ ഭാര്യ ഭര്‍ത്താവിനെ കറിക്കത്തികൊണ്ട്‌ കുത്തി.

മുപ്പത്തിനാലുകാരിയായ മിസ്റ്റി ജോണ്‍സണാണ്‌ ഭര്‍ത്താവ്‌ ഷാന്‍ ഫെ ജോണ്‍സണെ കുത്തിപ്പരുക്കേല്‍പ്പിച്ചത്‌. നെഞ്ചില്‍ കുത്തേറ്റ ഷാന്‍ വൈദ്യസഹായം തേടിയിട്ടുണ്ട്‌.

സംഭവത്തെത്തുടര്‍ന്ന്‌ മിസ്റ്റിയെ പൊലീസ്‌ അറസ്റ്റുചെയ്യുകയും പിന്നീട് 7,500 യുഎസ്‌ ഡോളര്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. സംഭവം നടന്ന ഉടന്‍തന്നെ ഷാന്‍ 911 എന്ന നമ്പറില്‍ വിളിച്ച്‌ ഭാര്യ തന്നെ കുത്തിപ്പരുക്കേല്‍പ്പിച്ച വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നുവത്രേ.

ക്രിസ്‌മസ്‌ സമ്മാനപ്പൊതി നേരത്തേ തുറക്കാനുള്ള ശ്രമത്തിനിടെ തകര്‍ക്കമുണ്ടാവുകയും തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നുവെന്നാണ്‌ മുപ്പത്തിനാലുകാരനായ ഷാന്‍ പൊലീസിനെ അറിയിച്ചത്‌.

ഇവരുടെ വസതിയില്‍ പരിശോധന നടത്തിയ പൊലീസ്‌ ഇവരുടെ വിവാഹസര്‍ട്ടിഫിക്കറ്റ്‌ കണ്ടെടുത്തിട്ടുണ്ട്‌. കഴിഞ്ഞ സെപ്‌റ്റംബറിലാണത്രേ ഇരുവരും വിവാഹിതരായത്‌.

ഭര്‍ത്താവ്‌ പ്രകോപിപ്പിച്ചതുകൊണ്ടാണോ ഭാര്യ ഈ രീതിയില്‍ പ്രവര്‍ത്തിച്ചതെന്നതിനെക്കുറിച്ച്‌ അറിവായിട്ടില്ലെന്ന്‌ പൊലീസ്‌ ഡിറ്റക്ടീവ്‌ പറയുന്നു. കോടതി കേസ്‌ പിന്നീട്‌ പരിഗണിയ്‌ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+