ഗുജറാത്ത്: കോണ്‍ഗ്രസ് തോല്‍വി സമ്മതിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ചതായി കോണ്‍ഗ്രസ്.
ഈ വിജയം നരേന്ദ്രമോഡിയുടേതാണ് അഭിനന്ദനങ്ങള്‍. ശ്രദ്ധേയമായ ഈ വിജയനത്തിനിടയില്‍ മോഡിയെ കുറ്റപ്പെടുത്തുന്നില്ല- കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ് വി പറഞ്ഞു.
മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലേറുകയാണെങ്കിലും മോഡിയുടെ ഭരണത്തിന് കീഴില്‍ ഗോദ്ര കലാപത്തിന് ശേഷം ഗുജറാത്തില്‍ നടന്നതിന്റെയൊന്നും ദുഷ്‌പേര് മാറാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് അടിസ്ഥാന മതേതര മൂല്യങ്ങള്‍ തകര്‍ത്തതിനെ ന്യായീകരിക്കാന്‍ കഴിയില്ല- സിങ് വി പറഞ്ഞു.
ഗുജറാത്തില്‍ നരേന്ദ്രമോഡിയ്‌ക്ക പകരം ഒരു മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയാതിരുന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകാന്‍ പ്രധാനകാരണമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ബിജെപിയുടെ വിജയത്തേക്കാള്‍ മോഡിയുടെ വിജയം എന്നാണ് പലരും ഈ വിജയത്തെ കാണുന്നത്. മോഡിക്ക് എതിരെ സോണിയയുള്‍പ്പെടെയുള്ള നേതാക്കളെ ഇറക്കിയാണ് കോണ്‍ഗ്രസ് കരുനീക്കിയത്.
കേന്ദ്രമന്ത്രി ശങ്കര്‍ സിങ് വഗേലപോലും മോഡിയുടെ പ്രഭാവത്തിന് മുന്നില്‍ നിഷ്‌പ്രഭനായി. ശക്തനായ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്നതുതന്നെയാണ് കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം.












Click it and Unblock the Notifications